Latest NewsNewsIndia

ഗോൽ ഫിഷ് ഇനി ഗുജറാത്തിന്റെ സംസ്ഥാന മത്സ്യം, അറിയാം കൂടുതൽ വിവരങ്ങൾ

ഇന്ത്യയിൽ കാണുന്ന ഏറ്റവും വലിയ മത്സ്യങ്ങളിൽ ഒന്നാണ് ഗോൽ ഫിഷ്

ഗുജറാത്തിന്റെ സംസ്ഥാന മത്സ്യമായി ഗോൽ ഫിഷിനെ തിരഞ്ഞെടുത്തു. കടലിലെ പൊന്ന് എന്നറിയപ്പെടുന്ന മത്സ്യമാണ് ഗോൽ ഫിഷ്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂഭേന്ദ്ര പട്ടേലാണ് ഗോൽ ഫിഷിനെ ഗുജറാത്തിന്റെ സംസ്ഥാന മൃഗമായി പ്രഖ്യാപിച്ചത്. അഹമ്മദാബാദിൽ നടന്ന ഗ്ലോബൽ ഫിഷറീസ് കോൺഫറൻസ് ഇന്ത്യയിൽ വച്ചാണ് ഗുജറാത്തിന്റെ ഔദ്യോഗിക മത്സ്യത്തെ ലോകത്തിനായി പരിചയപ്പെടുത്തിയത്. ഗോൽ ഫിഷിനെ സംരക്ഷിക്കുക, അവരെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നീ ലക്ഷ്യത്തോടെയാണ് ഗുജറാത്ത് സർക്കാർ സംസ്ഥാന മത്സ്യമായി ഗോൽ ഫിഷിനെ തിരഞ്ഞെടുത്തത്.

ഇന്ത്യയിൽ കാണുന്ന ഏറ്റവും വലിയ മത്സ്യങ്ങളിൽ ഒന്നാണ് ഗോൽ ഫിഷ്. ഗുജറാത്തിലെയും മഹാരാഷ്ട്രയിലെയും സമുദ്രമേഖലയിലാണ് ഇവയെ കൂടുതലായും കാണപ്പെടുന്നത്. സ്വർണ-തവിട്ട് നിറത്തിലുള്ള ഗോൽ ഫിഷ് ആരെയും ആകർഷിക്കുന്നതാണ്. ഏകദേശം ഒന്നര മീറ്ററോളമാണ് ഇവയുടെ നീളം. വിപണിയിൽ ലക്ഷങ്ങളാണ് മത്സ്യത്തിന്റെ വില. നീളം കൂടുന്നതിനനുസരിച്ച് വിലയും ഉയരും. 30 കിലോ വരുന്ന മത്സ്യത്തിന് ഏകദേശം 5 ലക്ഷം രൂപയോളമാണ് വിപണി വില. ഏറെ ഔഷധ ഗുണമുള്ള ഗോൽ ഫിഷ് ബിയർ, വൈൻ എന്നിവ ഉണ്ടാക്കാൻ ഉപയോഗിക്കാറുണ്ട്.

Also Read: പ്രശസ്ത യൂട്യൂബറെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി:മകളെ കൊലപ്പെടുത്തിയെന്ന് പിതാവിന്റെ പരാതി

shortlink

Related Articles

Post Your Comments

Related Articles


Back to top button