
കൊച്ചി: മയക്കുമരുന്നുമായി അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ. ആലുവയിലും തിരൂരിലുമാണ് അന്യസംസ്ഥാന തൊഴിലാളികൾ മയക്കുമരുന്നുമായി പിടിയിലായത്. ആലുവ ജില്ലാ ആശുപത്രിക്ക് സമീപം വച്ച് ഒഡിഷ സ്വദേശി ജഗനാഥ് ഡിഗൽനെ 4 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തു. ആലുവ റേഞ്ച് ഇൻസ്പെക്ടർ സുരേഷിൻറെ നേതൃത്വത്തിലുള്ള സംഘത്തിൽ പ്രിവന്റീവ് ഓഫീസർമാരായ ഗോപി പി കെ, സുരേഷ്കുമാർ എസ്, സുരേഷ് ബാബു പി എൻ, പോൾ ടി പി, ഉമ്മർ M P, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീജിത്ത് എം ടി, വിഷ്ണു സി എസ് നായർ, സലാഹുദ്ദീൻ സി കെ, ശിവകുമാർ കെ എ, ജീബിനാസ് വി എം, സിജോ കെ ജെ എന്നിവർ ഉണ്ടായിരുന്നു.
Read Also: സൂക്ഷ്മാണുക്കൾ മരുന്നുകൾക്കെതിരെ പ്രതിരോധം ആർജ്ജിക്കുന്നത് ഗൗരവതരം : ഡോ പി എൻ വിദ്യാധരൻ
തിരൂർ കാട്ടിപ്പരുത്തിയിൽ ആസാം സ്വദേശി കഞ്ചാവും ഹെറോയിനുമായി പിടിയിലായി. വില്പനയ്ക്ക് കൊണ്ടു വന്ന 6.518 ഗ്രാം ഹെറോയിൻ, 20 ഗ്രാം കഞ്ചാവ് എന്നിവയുമായി ഫാറൂഖ് അലി എന്നയാളാണ് എക്സൈസ് പിടിയിലായത്. കുറ്റിപ്പുറം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ സാദിഖ് പ്രിവന്റീവ് ഓഫീസർ സുനിൽ, സിവിൽ എക്സൈസ് ഓഫീസർ ബാലു, ഡ്രൈവർ ഗണേശൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
Read Also: കണ്ണൂർ നഗരത്തിലെ രണ്ട് സ്ഥലങ്ങളിൽ പരിശോധന: മയക്കുമരുന്നുകളുമായി യുവതി ഉൾപ്പെടെ നാലുപേർ പിടിയിൽ
Post Your Comments