Latest NewsKeralaNews

കോൺഗ്രസ് നേതാവിന് നേരെ ആക്രമണം: കാറിന്റെ ചില്ല് തകർത്തു

കോഴിക്കോട്: കോൺഗ്രസ് നേതാവിന് നേരെ ആക്രമണം. വടകരയിലാണ് സംഭവം. വടകര നിയോജകമണ്ഡലം യുഡിഎഫ് ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണന് നേരെയാണ് ആക്രമണം ഉണ്ടായത്. കോട്ടയിൽ രാധാകൃഷ്ണൻ സഞ്ചരിച്ച കാർ തടഞ്ഞുനിർത്തിയായിരുന്നു ആക്രമണം നടത്തിയത്. കാറിന്റെ മുൻവശത്തെ ചില്ല് അക്രമികൾ തകർത്തു. ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരാണെന്നാണ് കോൺഗ്രസിന്റെ ആരോപണം.

Read Also: ചന്ദ്രന് ചുറ്റും പ്രഭാവലയവും രണ്ട് നക്ഷത്രങ്ങളുമുള്ള അത്ഭുത കാഴ്ച: മൂൺ ഹാലോ പ്രതിഭാസം കാണാം

നവകേരള സദസ്സ് നടക്കുന്ന സാഹചര്യത്തിൽ പ്രതിഷേധം കണക്കിലെടുത്ത് നേരത്തെ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കസ്റ്റഡിയിലെടുത്ത് കരുതൽ തടങ്കലിലാക്കിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ജാമ്യത്തിൽ ഇറക്കി വരും വഴിയാണ് രാധാകൃഷ്ണന് നേരെ ആക്രമണം നടന്നത്.

Read Also: സന്നിധാനത്ത് ഭക്തജനത്തിരക്കേറുന്നു: വെർച്വൽ ക്യൂവിലൂടെ ഇന്ന് ദർശനം നടത്തിയത് 68,241 അയ്യപ്പ ഭക്തന്മാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button