ചെന്നൈ: തമിഴ്നാട്ടില്‍ ശ്രീവില്ലിപുത്തൂര്‍ ചതുരഗിരി സുന്ദരമഹാലിംഗ ക്ഷേത്രത്തില്‍ ഭക്തര്‍ക്ക് ദര്‍ശനം വിലക്കി. ക്ഷേത്രം സ്ഥിതി ചെയ്യുന്ന പശ്ചിമഘട്ട മേഖലയില്‍ കനത്ത മഴയുണ്ടാകുമെന്ന് മുന്നറിയിപ്പ് ഉള്ളതിനാലാണ് ഭക്തര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്.
Read Also; സിനിമയില്‍ ഇനി വില്ലന്‍ വേഷങ്ങള്‍ ചെയ്യില്ല: വെളിപ്പെടുത്തലുമായി വിജയ് സേതുപതി
കാര്‍ത്തിക മാസത്തിലെ പ്രദോഷ സമയത്തും പൗര്‍ണമി സമയത്തും ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കില്ലെന്ന് വനംവകുപ്പ് അറിയിച്ചു. പശ്ചിമഘട്ട മേഖലയില്‍ ഇന്നലെ രാത്രി 3 മണിക്കൂറിലധികം കനത്ത മഴ പെയ്തു. ഇതുമൂലം ചതുരഗിരി സുന്ദര മഹാലിംഗ ക്ഷേത്രത്തിലേക്കുള്ള വഴിയിലെ തോടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. ശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ് നല്കിയതിനാല്, കാര്‍ത്തിക മാസത്തിലെ പ്രദോഷ ദിനമായ നവംബര്‍ 24 മുതല്‍ നവംബര്‍ 27 വരെ തീര്‍ത്ഥാടകര്‍ക്ക് മലകയറാന്‍ അനുവാദമില്ലെന്ന് ശ്രീവില്ലിപുത്തൂര്‍ മേഘമല ടൈഗര്‍ റിസര്‍വ് അറിയിച്ചു.
Post Your Comments