താനെ: ലൈംഗിക തൊഴിലാളിയെ തലയ്ക്കടിയേറ്റ നിലയിൽ കണ്ടെത്തി. മുംബൈയിലെ താനെ ജില്ലയിലുള്ള ഭീവണ്ടിയിലാണ് സംഭവം. 35 വയസുകാരിയായ ലൈംഗിക തൊഴിലാളിയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി 11.30ഓടെയാണ് യുവതിയെ അജ്ഞാത വ്യക്തിയുടെ അടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.
കൊല്ലപ്പെട്ട ലൈംഗിക തൊഴിലാളിയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടില്ല. ഇക്കാര്യത്തിലും അന്വേഷണം നടക്കുന്നുണ്ട്.
Post Your Comments