KozhikodeNattuvarthaLatest NewsKeralaNews

നി​ർ​മാ​ണ​ക്ക​മ്പ​നി​ക്ക് നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ൾ ന​ൽ​കാ​മെ​ന്നു​പ​റ​ഞ്ഞ് ​ല​ക്ഷ​ങ്ങൾ ത​ട്ടി: മുംബൈ സ്വദേശി അറസ്റ്റിൽ

നീ​ര​വ് ബി. ​ഷാ​ബി​(29)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

കോ​ഴി​ക്കോ​ട്: നി​ർ​മാ​ണ​ക്ക​മ്പ​നി​ക്ക് നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ൾ ന​ൽ​കാ​മെ​ന്നു​പ​റ​ഞ്ഞ് പ​ത്തു​ല​ക്ഷ​ത്തോ​ളം രൂ​പ ത​ട്ടി​യ കേ​സി​ൽ മും​ബൈ സ്വ​ദേ​ശി പൊലീസ് പിടിയിൽ. നീ​ര​വ് ബി. ​ഷാ​ബി​(29)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. കോ​ഴി​ക്കോ​ട് സി​റ്റി സൈ​ബ​ർ ക്രൈം ​പൊ​ലീ​സ് മും​ബൈ​യി​ൽ ​നി​ന്നാണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ഇത്രയധികം പരാതികൾ ജനങ്ങൾക്ക് ഉണ്ടെങ്കിൽ അതിനർത്ഥം ‘എൽ.ഡി.എഫ് വന്നു, എല്ലാം ആപ്പിലാക്കി’ എന്നല്ലേ?: അഞ്‍ജു പാർവതി

ഇ​ന്റ​ർ​നെ​റ്റി​ലും ഇ​ന്ത്യ മാ​ർ​ട്ട് പോ​ലു​ള്ള വെ​ബ്സൈ​റ്റു​ക​ൾ സ​ന്ദ​ർ​ശി​ച്ചും നി​ർ​മാ​ണ​സാ​മ​ഗ്രി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ന​ട​ത്തി​യ ക​മ്പ​നി​ക്ക് കു​റ​ഞ്ഞ വി​ല​ക്ക് ഇ​വ ല​ഭ്യ​മാ​ക്കാ​​മെ​ന്ന് വാ​ഗ്ദാ​നം ചെ​യ്താ​യി​രു​ന്നു ത​ട്ടി​പ്പ്. ഇ​ൻ​സ്​​പെ​ക്ട​ർ ദി​നേ​ഷ് കോ​റോ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​സം​ഘം നി​ര​വ​ധി പേ​രു​ടെ ഫോ​ൺ കാ​ളു​ക​ളും സ​മൂ​ഹ മാ​ധ്യ​മ അ​ക്കൗ​ണ്ടു​ക​ളും ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളും പ​രി​ശോ​ധി​ച്ച് സൈ​ബ​ർ സെ​ല്ലി​ന്റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ്ര​തി​യെ തി​രി​ച്ച​റി​ഞ്ഞ​ത്.

Read Also : എസ്എഫ്‌ഐയുടെ പരിപാടി ഉദ്ഘാടനം ചെയ്യാന്‍ തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്‍ കണ്ണൂരിലേയ്ക്ക്

സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ പി. ​പ്ര​കാ​ശ്, എ.​എ​സ്.​ഐ ജി​തേ​ഷ് കൊ​ള്ള​ങ്ങോ​ട്ട്, സീ​നി​യ​ർ സി​വി​ൽ പൊ​ലീ​സ് ഓ​ഫീസ​ർ​മാ​രാ​യ രാ​ജേ​ഷ് ചാ​ലി​ക്ക​ര, ഫെ​ബി​ൻ കാ​വു​ങ്ങ​ൽ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button