കാഞ്ഞങ്ങാട്: വയോധികയെ കാണാതായതായി പരാതി. പനത്തടി ചാമുണ്ഡിക്കുന്ന് മാച്ചിപ്പള്ളി ചന്ദ്ര ഭവനത്തിൽ ചന്ദ്രിക(63)യെയാണ് കാണാതായത്.
Read Also : കോടതി ഉത്തരവ് ലംഘിച്ച് പരിശോധനകള്‍ ഉണ്ടാകില്ലെന്ന് കേരളവും തമിഴ്നാടും , റോബിന് ബസ് സര്‍വീസ് ആരംഭിച്ചു
ഈ മാസം 18ന് രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതായിരുന്നു ചന്ദ്രിക. തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ നൽകിയ പരാതിയിൽ രാജപുരം പൊലീസ് കേസെടുത്തു. അന്വേഷണത്തിൽ മൊബൈൽ ടവർ ലൊക്കേഷൻ തിരുവനന്തപുരത്താണെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
വിവരം ലഭിക്കുന്നവർ പൊലീസിൽ അറിയിക്കണമെന്ന് രാജപുരം പൊലീസ് ഇൻസ്പെക്ടർ കൃഷ്ണൻ കെ. കാളിദാസ് പറഞ്ഞു.
Post Your Comments