പ്രതിശ്രുത വധു വിവാഹത്തില്‍ നിന്നും പിന്‍മാറി. പിന്നാലെ യുവാവ് മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രേം ബാബുവാണ് വിവാഹം മുടങ്ങിയ ആഘാതത്തിൽ മരിച്ചത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി കകാഡിയോ പോലീസ് സ്‌റ്റേഷൻ ഇൻ ചാർജ് മാനവേന്ദ്ര സിംഗ് പറഞ്ഞു. പരാതിയുടെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ തുടർ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
പാൽ ബസ്തി കക്കാഡിയോ സ്വദേശിയായ പ്രേമിന്‍റെ വിവാഹം നവംബര്‍ 29നാണ് നിശ്ചയിച്ചിരുന്നത്. നവംബർ 18 ന് പ്രതിശ്രുതവധുവുമായി ഇയാൾ പുറത്ത് പോയിരുന്നു. ഇതിനിടയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും യുവതി വിവാഹത്തില്‍ നിന്നും പിന്‍മാറുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരത്തോടെ യുവാവിന്‍റെ ആരോഗ്യനില പെട്ടെന്ന് വഷളായി.കുടുംബാംഗങ്ങൾ അദ്ദേഹത്തെ കാൺപൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അന്നു രാത്രിയോടെ മരിക്കുകയുമായിരുന്നു.
യുവതിയും കുടുംബാംഗങ്ങളും ചേർന്ന് യുവാവിനെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതായി കുടുംബാംഗങ്ങൾ ആരോപിച്ചു. പെൺകുട്ടിക്കും കുടുംബത്തിനുമെതിരെ കർശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രേമിന്‍റെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു.
Post Your Comments