
വലിയതുറ: യുവാവിനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത രണ്ടംഗ സംഘം പൊലീസ് പിടിയിൽ. വെട്ടുകാട് തൈവിളാകം സ്വദേശി പ്രതീഷ്(25), വെട്ടുകാട് തൈവിളാകം സ്വദേശി സെബിന്(26) എന്നിവരാണ് അറസ്റ്റിലായത്. വലിയതുറ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
നെടുമങ്ങാട് അരുവിക്കര സ്വദേശി അനന്തുവിന്റെ പണം ആണ് തട്ടിയെടുത്തത്. വെട്ടുകാട് പള്ളിയില്‍ ഉത്സവം കാണാനെത്തിയ അനന്തുവിന്റെ കൈവശമുണ്ടായിരുന്ന 2,000 രൂപയാണ് പ്രതികള്‍ അപഹരിച്ചത്.
Read Also : വായു മലിനീകരണം: പ്രതിസന്ധി പരിഹരിക്കാത്തതിൽ സംസ്ഥാന സർക്കാരുകളെ രൂക്ഷമായിവിമർശിച്ച് സുപ്രീം കോടതി
വലിയതുറ സിഐ രതീഷ്, എസ്ഐ ഇന്‍സമാം എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Post Your Comments