KeralaLatest NewsNews

സംസ്ഥാനത്ത് അതിതീവ്ര മഴയ്ക്ക് സാധ്യത: മലയോര മേഖലകളില്‍ അതീവ ജാഗ്രത

തിരുവനനന്തപുരം: സംസ്ഥാനത്ത് കാലാവസ്ഥാ വിഭാഗം മഴ മുന്നറിയിപ്പ്. കോമറിന്‍ മേഖലയില്‍ നിന്ന് മധ്യ പടിഞ്ഞാറന്‍ ആന്ധ്രാ പ്രദേശ് തീരത്തേക്ക് കിഴക്കന്‍ കാറ്റിന്റെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതി ചെയ്യുന്നതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. നവംബര്‍ 21-24 വരെയുള്ള തിയതികളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് നവംബര്‍ 21-23 വരെയുള്ള തിയതികളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്.

Read Also: മൂന്ന് മിനുട്ട് കൊണ്ട് കഫക്കെട്ട് മാറ്റാം: ചെയ്യേണ്ടത് ഇത്രമാത്രം

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം.

ഓറഞ്ച് അലര്‍ട്ട്
21-11-2023 : പത്തനംതിട്ട, ഇടുക്കി
22-11-2023 : ഇടുക്കി
23-11-2023 : പത്തനംതിട്ട, ഇടുക്കി

മഞ്ഞ അലര്‍ട്ട്

21-11-2023 : തിരുവനന്തപുരം, കൊല്ലം, എറണാകുളം
22-11-2023 : പത്തനംതിട്ട, എറണാകുളം, മലപ്പുറം
23-11-2023 : തിരുവനന്തപുരം, എറണാകുളം
24-11-2023 : എറണാകുളം

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button