പാലക്കാട്: വീട്ടില്‍ കയറി ദമ്പതികളെ വെട്ടിപ്പരിക്കേൽപിച്ച കേസില്‍ പ്രതികള്‍ക്ക് വിവിധ വകുപ്പുകളിലായി അഞ്ചുവര്‍ഷം വീതം കഠിന തടവും ആറുമാസം വീതം വെറും തടവും 53,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ച് കോടതി. പ്രതികളായ കുത്തനൂര്‍ ചിമ്പുകാട് വാഴക്കോട് മാണിക്കന് (62), മക്കളായ ശ്രീനിഷ് (25), ശ്രീജിത്ത് (28) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്. അഡീഷനല്‍ സെഷന്‍സ് കോടതി അഞ്ച് ജഡ്ജി സി.എം. സീമ ആണ് ശിക്ഷ വിധിച്ചത്.
Read Also : മരണശേഷം നിങ്ങളുടെ ആത്മാവിന് സംഭവിക്കുന്നതെന്ത്? ശാസ്ത്രം പറയുന്നതിങ്ങനെ
2019 ജനുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കുത്തനൂര്‍ കൊറ്റംകോട് കളം പ്രകാശന്, ഭാര്യ ശാരദ എന്നിവരെയാണ് വെട്ടിപ്പരിക്കേൽപിച്ചത്. പ്രതികളുടെ കടയില്‍ ഹാന്‍സും ബ്രാണ്ടിയും വിൽപന നടത്തുന്നുണ്ടെന്ന വിവരം എക്സൈസിനെ അറിയിച്ചതിനാണ് ആക്രമണം നടത്തിയത്.
അന്നത്തെ കുഴല്‍മന്ദം എസ്.ഐ എ. അനൂപാണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡീഷനല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വി. ജയപ്രകാശ് ഹാജരായി.
Post Your Comments