താരനും മുടി കൊഴിച്ചിലും പലരെയും അലട്ടുന്ന പ്രശ്നങ്ങളാണ്. താരൻ കൊഴിഞ്ഞു വീഴുന്നത് പലരിലും ആത്മവിശ്വാസക്കുറവിനും കാരണമാകാറുണ്ട്. തലമുടികൊഴിച്ചിലും ചൊറിച്ചിലും അസഹ്യമാകുമ്പോഴാണ് താരനെന്ന വില്ലനെ പലരും ശ്രദ്ധിക്കുന്നത് തന്നെ. പല കാരണങ്ങൾ കൊണ്ടും താരൻ ഉണ്ടാകാം.
താരൻ വന്നാൽ അത് വീട്ടിലെ മറ്റുള്ളവരിലേക്കും വേഗം പടരുകയും ചെയ്യും. തോർത്തും ചീപ്പും മാറി ഉപയോഗിക്കുന്നത് താരൻ പെട്ടെന്ന് പകരാനുള്ള സാധ്യത കൂട്ടുന്നു. കേശ സംരക്ഷണത്തിൽ കുറച്ചധികം ശ്രദ്ധിച്ചാൽ തന്നെ താരനെ തടയാൻ സാധിക്കും. തലമുടിയിൽ എണ്ണമെഴുക്കും അഴുക്കും ഇല്ലാതെ സൂക്ഷിക്കുക എന്നതാണ് താരനെ അകറ്റാൻ ശ്രദ്ധിക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം എന്ന് പറയുന്നത്. ശിരോചർമ സംരക്ഷണത്തിൽ മാറ്റങ്ങൾ വരുത്തിയാലും ഒരുപരിധിവരെ താരനെ പ്രതിരോധിക്കാൻ സാധിക്കും. താരൻ അകറ്റാൻ മികച്ചൊരു ചേരുവകയാണ് ഉലുവ.
ഉലുവയുടെ ആന്റി ബാക്ടീരിയൽ ഗുണങ്ങളും അതിന്റെ ആന്റിഫംഗൽ ഗുണങ്ങളും നിങ്ങളുടെ തലയോട്ടിയെ ബാധിക്കുന്ന, താരൻ ഉണ്ടാക്കുന്ന ഫംഗസുകളെ അകറ്റാൻ സഹായിക്കുന്നു. പ്രോട്ടീൻ, വിറ്റാമിൻ സി, ഇരുമ്പ്, പൊട്ടാസ്യം, നിക്കോട്ടിനിക് ആസിഡ്, ലെസിത്തിനി എന്നിവയുടെ സമ്പന്നമായ ഉറവിടമാണ് ഈ ഘടകം. ഈ പോഷകങ്ങളും ഗുണങ്ങളും മുടിക്ക് നൽകുന്ന ഗുണങ്ങൾ എണ്ണമറ്റതാണ്.
Rമുടികൊഴിച്ചിൽ കുറയ്ക്കാൻ ഉലുവ കൊണ്ടുള്ള ഹെയർ പാക്ക് തയ്യാറാക്കാം…
ആദ്യം ഉലുവ ഒരു പാത്രത്തിൽ രാത്രി മുഴുവൻ വെള്ളത്തിൽ കുതിർക്കാൻ വയ്ക്കുക. രാവിലെ കുതിർത്ത ഉലുവ മിനുസമാർന്ന പേസ്റ്റാക്കി എടുക്കുക. ശേഷം ആ പേസ്റ്റിലേക്ക് തൈര് ചേർക്കുക. ഈ പേസ്റ്റ് തലയോട്ടിയിലും മുടിയിലും പുരട്ടുക.ഏകദേശം 30 മുതൽ 60 മിനിറ്റ് വരെ ഇട്ടേക്കുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.
Post Your Comments