Latest NewsNewsLife Style

അ‌മിതമായി മഞ്ഞൾ കഴിച്ചാൽ

നാം ഭക്ഷണങ്ങളിൽ പതിവായി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ് മഞ്ഞൾ. ഔഷധ ഗുണങ്ങളുടെ പേരിൽ കാലാകാലങ്ങളായി ഉപയോഗിച്ചു വരുന്ന മഞ്ഞളിന് അതിന്റെ നിറം നൽകുന്നത് കുർകുമിൻ എന്ന രാസവസ്തുവാണ്. ഇത് പല രോഗാവസ്ഥകളിൽ നിന്നും രക്ഷ നേടാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ബാക്റ്റീരിയ ഉണ്ടാക്കുന്ന രോഗങ്ങൾ, ഉണങ്ങാത്ത വ്രണം തുടങ്ങിയവയെ ശമിപ്പിക്കാനും ശ്വാസകോശത്തെ ബാധിക്കുന്ന വൈറസിനെതിരെ പോരാടാനും മഞ്ഞളിന് കഴിവുണ്ട്.

കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാനും മഞ്ഞളിലെ കുർക്കുമിൻ സഹായിക്കുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും രോഗ പ്രതിരോധശേഷി കൂട്ടാനും മഞ്ഞൾ സഹായിക്കും. ചില ക്യാൻസർ സാധ്യതകളെ കുറയ്ക്കാനും മഞ്ഞളിന് കഴിവുണ്ടെന്ന് നിരവധി ഗവേഷണങ്ങളിലൂടെ തെളിഞ്ഞിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനും മഞ്ഞൾ ഫലപ്രദമാണ്. കൊഴുപ്പ് കത്തിച്ചു കളയാൻ ഇവയ്ക്ക് കഴിവുണ്ട്. ചർമ്മത്തിൻറെ ആരോഗ്യവും ഭംഗിയും മെച്ചപ്പെടുത്തുന്നതിനും മഞ്ഞൾ സഹായകം ആണ്.

എന്നാൽ എന്തും അമിതമായി ഭക്ഷിക്കുന്നത് ആരോഗ്യത്തിന് ഗുണത്തെക്കാൾ ദോഷം ചെയ്യും. മഞ്ഞൾ കഴിക്കുന്നതിനും ഒരു അളവുണ്ട്. പ്രതിദിനം 500-2000 മില്ലിഗ്രാം മഞ്ഞളാണ് കഴിക്കേണ്ടത്. അമിതമായി മഞ്ഞൾ കഴിച്ചാൽ വരാനിടയുള്ള ആരോഗ്യ പ്രശ്‌നങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…

മഞ്ഞൾ അമിതമായി കഴിക്കുന്നത് വയറിൻറെ ആരോഗ്യം അവതാളത്തിലാകാൻ കാരണമാകും. ഉയർന്ന അളവിൽ മഞ്ഞൾ അല്ലെങ്കിൽ കുർക്കുമിൻ കഴിക്കുന്നത് വയറുവേദന, ആസിഡ് റിഫ്ലക്സ്, വയറിളക്കം, മലബന്ധം എന്നിവ ഉൾപ്പെടെയുള്ള ദഹനനാളത്തിന്റെ അസ്വസ്ഥതകളിലേയ്ക്ക് നയിച്ചേക്കാം.

മഞ്ഞൾ അമിതമായി കഴിക്കുന്നത് ചിലരിൽ തലവേദനയും തലകറക്കവും ഉണ്ടാക്കാം. അതിനാൽ മിതമായ അളവിൽ മാത്രം ഇവ ഡയറ്റിൽ ഉൾപ്പെടുത്തുക. അസിഡിറ്റി പ്രശ്നമുള്ളവർ മഞ്ഞൾ അമിതമായി കഴിക്കുന്നത് വയറിലെ അസ്വസ്ഥതകൾ കൂടാൻ കാരണമാകും.

അമിതമായി മഞ്ഞൾ കഴിക്കുന്നത് ശരീരത്തിന്റെ ഇരുമ്പിനെ ആഗിരണം ചെയ്യാനുള്ള കഴിവ് കുറയ്ക്കും. രക്തത്തിൽ ഇരുമ്പിന്റെ അംശം കുറവുള്ളവർ ദിവസേനയുള്ള ഭക്ഷണത്തിൽ മിതമായ അളവിൽ മാത്രം മഞ്ഞൾ ഉൾപ്പെടുത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button