ആഴ്ചയുടെ ആദ്യ ദിനമായ ഇന്ന് നഷ്ടത്തിൽ അവസാനിപ്പിച്ച് ഓഹരി വിപണി. ആഗോളതലത്തിൽ നിന്നുള്ള സമ്മിശ്ര ട്രെൻഡും, ആഭ്യന്തര തലത്തിലെ ലാഭമെടുപ്പും തകൃതിയായി നടന്നതാണ് സൂചികകൾക്ക് ഇന്ന് തിരിച്ചടിയായി മാറിയത്. വ്യാപാരത്തിന്റെ ആരംഭ ഘട്ടം മുതൽ നിക്ഷേപകർ ലാഭമെടുക്കാനാണ് കൂടുതൽ താൽപ്പര്യം പ്രകടിപ്പിച്ചത്. ബിഎസ്ഇ സെൻസെക്സ് 139 പോയിന്റാണ് ഇടിഞ്ഞത്. ഇതോടെ, സെൻസെക്സ് 65,655-ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 38 പോയിന്റ് നഷ്ടത്തിൽ 19,694-ലാണ് വ്യാപാരം പൂർത്തിയാക്കിയത്. നിഫ്റ്റിയിൽ ഇന്ന് ഓട്ടോ, എഫ്എംസിജി, മെറ്റൽ, ധനകാര്യ സൂചികകളിലാണ് കൂടുതൽ ലാഭമെടുപ്പ് പ്രകടമായത്.
ബാലകൃഷ്ണ ഇൻഡസ്ട്രീസ്, യെസ് ബാങ്ക്, സൊമാറ്റോ, അദാനി എന്റർപ്രൈസസ്, വോഡഫോൺ-ഐഡിയ തുടങ്ങിയവയുടെ ഓഹരികൾ നിഫ്റ്റിയിൽ കനത്ത നഷ്ടമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി യെസ് ബാങ്ക് നിക്ഷേപകർക്ക് വലിയ രീതിയിൽ പ്രതീക്ഷ നൽകിയിരുന്നെങ്കിലും, ഇന്ന് കനത്ത ഇടിവാണ് ഉണ്ടായത്. അതേസമയം, അദാനി വിൽമർ, കെപിഐടി ടെക്നോളജീസ്, മാൻകൈൻഡ് ഫാർമ, ഇൻഡസ് ടവേഴ്സ്, പിബി ഫിൻടെക് തുടങ്ങിയവയുടെ ഓഹരികൾ നേട്ടത്തിലേറി.
Also Read: കുളത്തിൽ കുളിക്കാനിറങ്ങി: വിദ്യാർത്ഥി മുങ്ങിമരിച്ചു
Post Your Comments