KeralaLatest NewsNews

നവകേരള സദസ് ജനങ്ങൾ ഏറ്റെടുത്തതിലുള്ള രോഷം തീർക്കാനാണ് കോൺഗ്രസ് നേതൃത്വത്തിൽ അക്രമം അഴിച്ചിവിടുന്നത്: സിപിഎം

തിരുവനന്തപുരം: നവകേരള സദസ് ജനങ്ങൾ ഏറ്റെടുത്തതിലുള്ള രോഷം തീർക്കാനാണ് കോൺഗ്രസ് നേതൃത്വത്തിൽ അക്രമം അഴിച്ചിവിടുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. കരിങ്കൊടി പ്രകടനം നടത്തിയും സംഘർഷം സൃഷ്ടിച്ചും നവകേരള സദസിനെ അലങ്കോലപ്പെടുത്തലാണ് ലക്ഷ്യമെന്ന് സിപിഎം വ്യക്തമാക്കി.

Read Also: കോൺഗ്രസ് സർക്കാരിന് പ്രീണന രാഷ്ട്രീയം: കോൺഗ്രസ് സനാതന ധർമ്മം ഇല്ലാതാക്കാൻ ശ്രമിക്കുന്നുവെണ് പ്രധാനമന്ത്രി

നവകേരളസദസ് കണ്ണൂരിലെത്തിയപ്പോൾ ആസൂത്രിതമായാണ് അക്രമം കാണിച്ചത്. യുഡിഎഫ് അക്രമസമരം അവസാനിപ്പിക്കണം. ജനാധിപത്യപരമായി സർക്കാർ നടത്തുന്ന പരിപാടിയെ തകർക്കാൻ നടത്തുന്ന നീക്കം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. എൽഡിഎഫ് സർക്കാർ ഇതുവരെ ചെയ്ത ക്ഷേമ-വികസന പ്രവർത്തനങ്ങൾ ഒന്നൊന്നായി ജനങ്ങളോട് പറയാനും അവർക്ക് പറയാനുള്ളത് കേൾക്കാനുമാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങളുടെ അടുത്തേക്ക് എത്തുന്ന പരിപാടി തുടങ്ങി രണ്ടാം ദിവസമായപ്പോഴേക്കും പ്രതീക്ഷിച്ചതിനേക്കാൾ വിജയകരമായി. കക്ഷി രാഷ്ട്രീയ പരിഗണനകൾക്കെല്ലാം അപ്പുറമാണ് സദസിനെത്തുന്ന ജനസഞ്ചയം. യുഡിഎഫിനോടൊപ്പമുള്ള നേതാക്കളും പിന്തുണയുമായി എത്തുന്നു. ഈ വിജയത്തിൽ ഹാലിളകിയ യുഡിഎഫ് നേതൃത്വമാണ് യൂത്ത് കോൺഗ്രസുകാരെ ഇളക്കിവിട്ട് അക്രമ പ്രവർത്തനങ്ങൾ നടത്തുന്നതെന്ന് സിപിഎം ചൂണ്ടിക്കാട്ടി.

സംഘർഷമുണ്ടാക്കി നവകേരള ജനസദസിന്റെ ശോഭ കെടുത്താനുള്ള നീക്കം അപലപനീയമാണ്. അത്തരം പ്രകോപന ശ്രമങ്ങളിൽ ആരും പെട്ടുപോകരുത്. യുഡിഎഫ് നടത്തുന്ന ഇത്തരം നീചമായ നീക്കങ്ങളേയും ഗൂഢാലോചനകളെയും ജനങ്ങളുടെ മുന്നിൽ തുറന്നുകാട്ടണം. സിപിഎം പ്രവർത്തകർ സംയമനം പാലിച്ച് നവകേരള സദസിന്റെ വിജയത്തിനായി പ്രവർത്തിക്കണം. ഒരു കാരണവശാലും പ്രകോപിതരാവരുതെന്നും പാർട്ടി ആഹ്വാനം ചെയ്തു.

Read Also: നടന്‍ വിനോദിന്റെ മരണം കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ച്; കാറില്‍ എ.സിയിട്ട് ഉറങ്ങുന്നവര്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക!

shortlink

Related Articles

Post Your Comments

Related Articles


Back to top button