Latest NewsKeralaNews

നഞ്ചക് ഉപയോഗിച്ച് ആര്‍ഡിഎക്‌സ് സിനിമാ മോഡലില്‍ യുവാക്കളുടെ ആക്രമണം, നിരവധി പേര്‍ക്ക് പരിക്ക്

എറണാകുളം: നഞ്ചക് ഉപയോഗിച്ച് ആര്‍ഡിഎക്സ് സിനിമാ മോഡലില്‍ യുവാക്കളുടെ ആക്രമണം, കൊച്ചി കതൃക്കടവിലാണ് സംഭവം. കതൃക്കടവിലെ പബ്ബില്‍ നിന്ന് പുറത്തിറങ്ങിയ ഒമ്പതംഗ സംഘം, യുവാക്കളെ ആക്രമിക്കുകയായിരുന്നു.’നഞ്ചക്’ ഉപയോഗിച്ചായിരുന്നു  ആക്രമണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Read Also: ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച തോമസെന്ന യുവാവിന്റെ മരണത്തില്‍ അതീവ ദുരൂഹത

കതൃക്കടവില്‍ പ്രവര്‍ത്തിക്കുന്ന ബാറില്‍ നിന്നും ഇറങ്ങിയ സംഘമാണ് ആക്രമണം നടത്തിയത്. ‘നഞ്ചക്’ കൊണ്ടുള്ള ആക്രമണത്തില്‍ രണ്ടുപേരുടെ തലയ്ക്ക് പരിക്കേറ്റു. ഒരാളുടെ മുന്‍വശത്തെ പല്ല് ഒടിഞ്ഞിട്ടുണ്ട്. പൊലീസ് എത്തുമ്പോഴേക്കും അക്രമിസംഘം രക്ഷപ്പെട്ടു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിക്കുകയാണ്. പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് നോര്‍ത്ത് സി.ഐ അറിയിച്ചു. അക്രമം നടത്തിയ 9 പേര്‍ക്കെതിരെ വധശ്രമത്തിനാണ് പൊലീസ് കേസെടുത്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button