ഇസ്ലാമാബാദ്:മദ്രസയിലെത്തിയ വിദ്യാര്‍ത്ഥികളെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ ഇസ്ലാം മതപണ്ഡിരായ രണ്ട് പേര് അറസ്റ്റില്‍. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സംഭവം. ചാക്വലിലുള്ള ജാമിയ അല്‍-മുസ്തഫ മദ്രസയിലെ കുട്ടികളെയാണ് ഉസ്താദുമാര്‍ പീഡിപ്പിച്ചത്. രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത മദ്രസായാണിതെന്ന് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തി.
Read Also: ലോറിയിൽ 42 കിലോ കഞ്ചാവ് കടത്താൻ ശ്രമം: ഒരാൾ എക്സൈസ് പിടിയിൽ
ലൈംഗിക പീഡനത്തിന് ഇരയായ വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ വീട്ടുകാരെ വിവരം അറിയിച്ചതോടെയാണ് ഞെട്ടിക്കുന്ന ക്രൂരത പുറത്തുവന്നത്. മദ്രസയിലെ 15-ഓളം കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം. ചാക്വലിലുള്ള ആശുപത്രിയില്‍ ഇവരെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.
വിദ്യാര്‍ത്ഥികളുടെ ദേഹത്ത് കടിയേറ്റ പാടുകള്‍ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തി. കൂടാതെ മിക്ക കുട്ടികളുടെയും ദേഹത്ത് Z എന്ന് എഴുതിയിട്ടുള്ളതായും പോലീസ് പറയുന്നു. മൂര്‍ച്ചയേറിയ ആയുധം കൊണ്ടാണ് ഇത് മാര്‍ക്ക് ചെയ്തിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു. ഉസ്താദുമാരെക്കുറിച്ച് നേരത്തെ പരാതി ലഭിച്ചിരുന്നതായി മദ്രസ അഡ്മിനിസ്ട്രേഷന് വ്യക്തമാക്കി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഉസ്താദുമാര്‍ക്കെതിരെ തെളിവുകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്.
Post Your Comments