Latest NewsKeralaNews

സംസ്ഥാനത്ത് എഎംആർ വാരാചരണ പരിപാടികൾ ആരംഭിച്ചു, വിദ്യാർത്ഥികൾക്ക് ബോധവൽക്കരണം നൽകും

നവംബർ 24 വരെയാണ് വാരാചരണം സംഘടിപ്പിക്കുക

സംസ്ഥാനത്ത് ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് (എഎംആർ) വാരാചരണത്തിന് തുടക്കമായി. ആന്റിബയോട്ടികളുടെ ഉപയോഗം പരിമിതപ്പെടുത്തുന്നതിനും, അവയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് സമൂഹത്തിന് കൃത്യമായ രീതിയിൽ അവബോധം നൽകുന്നതിനുമാണ് എഎംആർ വാരാചരണത്തിന് തുടക്കമിട്ടിരിക്കുന്നത്. ചില വേദനസംഹാരികൾ വലിയ തോതിൽ ഉപയോഗിക്കുന്നുണ്ടെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് ഇത്തരം ഒരു പരിപാടിക്ക് രൂപം നൽകിയത്. ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിലാണ് സംസ്ഥാനത്തുടനീളം എഎംആർ വാരാചരണം സംഘടിപ്പിക്കുന്നത്.

നവംബർ 24 വരെയാണ് വാരാചരണം സംഘടിപ്പിക്കുക. ഇതിനോടനുബന്ധിച്ച്, സ്കൂൾ, കോളേജ് എന്നീ തലങ്ങളിലെ വിദ്യാർത്ഥികൾക്കായി അമിത ആന്റി ബയോട്ടിക്കുകളുടെ ഉപയോഗത്തെ കുറിച്ചുള്ള ബോധവൽക്കരണ ക്ലാസുകൾ നൽകുന്നതാണ്. ഇതിനോടൊപ്പം എഎംആർ അവബോധ പ്രതിജ്ഞയുമെടുക്കും. നവംബർ 24 ഗോ ബ്ലൂ ഫോർ എഎംആർ ദിനമായി ആചരിക്കാൻ ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട്. ഈ ദിവസം ഇളം നിലനിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുകയും, എഎംആർ സന്ദേശങ്ങൾ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതുമാണ്. ഡോക്ടറുടെ നിർദ്ദേശാനുസരണം മാത്രമാണ് വേദനസംഹാരികൾ ഉപയോഗിക്കാൻ പാടുള്ളൂ.

Also Read: ഡൽഹി വായു മലിനീകരണം: നിയന്ത്രണങ്ങൾക്ക് ഇളവുകൾ, ജാഗ്രത പാലിക്കണമെന്ന് പരിസ്ഥിതി മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button