കണ്ണൂർ: സ്ത്രീകൾ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകർക്ക് നേരെ കല്യാശ്ശേരിയിൽ സിപിഎം ക്രിമിനലുകൾ നടത്തിയ ആക്രമണം പ്രതിഷേധാർഹമെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകരെ നരനായാട്ട് നടത്തിയ ശേഷം, സ്വൈര്യമായി സഞ്ചരിക്കാമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും കരുതരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
Read Also: എയർ ഇന്ത്യയ്ക്കെതിരായ ഭീഷണി: ഖാലിസ്ഥാൻ ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂനെതിരെ എൻഐഎ കേസെടുത്തു
മുഖ്യമന്ത്രിക്ക് കരിങ്കൊടി കാട്ടുന്നത് ക്രിമിനൽ കുറ്റമാണോയെന്നും അദ്ദേഹം ചോദിക്കുന്നു. അധികാരത്തിന്റെ ബലത്തിൽ ചോരതിളക്കുന്ന സിപിഎം ക്രിമിനലുകൾക്ക് അത് തണുപ്പിക്കാൻ കോൺഗ്രസിന്റെ പ്രവർത്തകരെ പിടിച്ചുകൊടുക്കുന്നതാണോ പോലീസിന്റെ നിയമപാലനം. അങ്ങനെയെങ്കിൽ അത് അനുസരിക്കാൻ തങ്ങളും ഒരുക്കമല്ല. നിയമം കയ്യിലെടുക്കുന്ന സിപിഎം ക്രിമിനലുകൾക്ക് സംരക്ഷണം ഒരുക്കി യൂത്ത് കോൺഗ്രസ്-കെഎസ്‌യു പ്രവർത്തകരെ കായികമായി കൈകാര്യം ചെയ്യാമെന്നാണ് ഭാവമെങ്കിൽ അതിനെ തങ്ങളും തെരുവിൽ നേരിടുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments