തിരുവനനന്തപുരം; വിവരാവകാശ നിയമപ്രകാരം നൽകുന്ന മറുപടികളിൽ സ്വന്തം പേരും ഔദ്യോഗിക വിലാസവും ഫോൺ നമ്പറും ഇ മെയിലും നൽകണമെന്ന വ്യവസ്ഥ ലംഘിച്ച ഓഫീസർക്ക് 5000 രൂപ പിഴയിട്ട് വിവരാവകാശ കമ്മീഷൻ.
വയനാട് ജില്ലാ ഫോറസ്റ്റ് ഓഫീസിലെ പൊതുബോധന ഓഫീസർ പി സി ബീന മറുപടിക്കത്തിൽ സ്വന്തം പേര് മറച്ചു വച്ചു, വിവരങ്ങൾ വൈകിപ്പിച്ചു, അപേക്ഷകന് ശരിയായ വിവരം ലഭിക്കാൻ തടസ്സം നിന്നു എന്നീ ചട്ടലംഘനങ്ങളാണ് നടത്തിയത്. കോഴിക്കോട് സ്വദേശിയുടെ പരാതിയിൽ സംസ്ഥാന വിവരാവകാശ കമ്മീഷണർ എ അബ്ദുൽ ഹക്കീമാണ് ശിക്ഷ വിധിച്ചത്.
വനം വകുപ്പിലെ മുൻഗാമിയായ ഓഫീസർ പിൻഗാമിക്ക് നൽകുന്ന ഔദ്യോഗിക കുറിപ്പിന്റെ പകർപ്പ് നല്കാനുള്ള കമ്മിഷൻ ഉത്തരവും നിശ്ചിത സമയത്തിനകം പാലിച്ചില്ല. അത് 15 ദിവസത്തിനകം ഹർജിക്കാരന് നൽകാനും 25 ദിവസത്തിനകം കമ്മീഷന് നടപടി റിപ്പോർട്ട് സമർപ്പിക്കാനും കമ്മീഷണർ നിർദ്ദേശിച്ചു.
Read Also: അഹമ്മദാബാദിലെ കാണികൾ ‘മ്ലേച്ഛർ, സ്പിരിറ്റില്ലാത്തവർ’: ലോകകപ്പ് ഫൈനലിന് ശേഷം വൻ വിമർശനം
Post Your Comments