KollamKeralaNattuvarthaLatest NewsNews

ഫോ​ൺ വി​ളി​ച്ചാ​ൽ എ​ടു​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധം, ബേക്കറി ജീവനക്കാരിയെ കടയിൽകയറി ആക്രമിച്ചു: യുവാവ് പിടിയിൽ

പേ​ര​യം കു​മ്പ​ളം​പ​ള്ളി​ക്ക് സ​മീ​പം വൃ​ന്ദാ​വ​ന​ത്തി​ൽ അ​രു​ൺ​കു​മാ​റി​(30)നെ​യാ​ണ് അറസ്റ്റ് ചെയ്തത്

ശാ​സ്താം​കോ​ട്ട: ഫോ​ൺ വി​ളി​ച്ചാ​ൽ എ​ടു​ക്കാ​ത്ത​തി​ലു​ള്ള വി​രോ​ധ​ത്താ​ൽ ബേ​ക്ക​റി ജീ​വ​ന​ക്കാ​രി​യെ ക​ട​യി​ൽ ക​യ​റി ആ​ക്ര​മി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ. പേ​ര​യം കു​മ്പ​ളം​പ​ള്ളി​ക്ക് സ​മീ​പം വൃ​ന്ദാ​വ​ന​ത്തി​ൽ അ​രു​ൺ​കു​മാ​റി​(30)നെ​യാ​ണ് അറസ്റ്റ് ചെയ്തത്. ശാ​സ്താം​കോ​ട്ട പൊ​ലീ​സ് ആണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Read Also : ബില്ലുകളിൽ ഗവര്‍ണര്‍ ഒപ്പിടുന്നില്ല: ഗവർണർക്കെതിരായ സംസ്ഥാനത്തിന്റെ ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

ശ​നി​യാ​ഴ്ച വൈ​കീ​ട്ട് 6.30 ഓ​ടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഭ​ര​ണി​ക്കാ​വി​ലെ ഒ​രു ബേ​ക്ക​റി​യി​ൽ ജീ​വ​ന​ക്കാ​രി​യാ​യ യു​വ​തി​യു​മാ​യി പ്ര​തി​ക്ക് മു​ൻ​പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നു. യു​വ​തി ജോ​ലി​ചെ​യ്യു​ന്ന ബേ​ക്ക​റി​യി​ലെ​ത്തി​യ അ​രു​ൺ അ​സ​ഭ്യം പ​റ​യു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യുമായിരുന്നു. തു​ട​ർ​ന്ന്, കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്രി​ക ഉ​പ​യോ​ഗി​ച്ച് യു​വ​തി​യു​ടെ മു​ഖ​ത്ത് കു​ത്തി. മ​റി​ഞ്ഞു​വീ​ണ യു​വ​തി​യെ പ്ര​തി വീ​ണ്ടും മ​ർ​ദി​ച്ചു.

ശാ​സ്താം​കോ​ട്ട എ​സ്.​എ​ച്ച്.​ഒ കെ. ​ശ്രീ​ജി​ത്, എ​സ്.​ഐ കെ.​എ​ച്ച്. ഷാ​ന​വാ​സ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button