CricketLatest NewsIndiaNewsSports

ലോകകപ്പ് ഫൈനൽ മഴമുടക്കിയാല്‍ എന്ത് ചെയ്യും? റിസര്‍വ് ഡേ ഉണ്ടോ? നിയമം ഇങ്ങനെ

അഹമ്മദാബാദ്: ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സൂപ്പര്‍ ഫൈനല്‍ 19ാം തീയ്യതി നടക്കാനിരിക്കുകയാണ്. അഹമ്മദാബാദിലാണ് ചിരവൈരി പോരാട്ടം നടക്കുന്നത്. ഇതുവരെ കളിച്ച 10 മത്സരങ്ങളും ജയിച്ച് തോല്‍വി അറിയാതെയാണ് ഇന്ത്യയുടെ വരവ്. സെമിയില്‍ ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനല്‍ ടിക്കറ്റെടുത്തത്. അതേസമയം ദക്ഷിണാഫ്രിക്കയെ തകര്‍ത്താണ് ഓസ്‌ട്രേലിയ ഫൈനലിലേക്കെത്തിയത്. മത്സരം കാണാൻ ആകാംഷയോടെ കാത്തിരിക്കുന്നവർ നാളത്തെ കാലാവസ്ഥ എന്താകുമെന്നും ഉറ്റുനോക്കുന്നുണ്ട്.

ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന ഫൈനല്‍ മത്സരത്തില്‍ മഴ ഭീഷണി കാര്യമായില്ല. എന്നാല്‍ ചെറിയ ശതമാനം മഴ സാധ്യത പ്രവചിക്കപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍ മത്സരം മഴ മുടക്കിയാല്‍ എന്താവും സംഭവിക്കുക? വിജയിയായി ആരെയെങ്കിലും പ്രഖ്യാപിക്കുമോ? അതോ റിസര്‍വ് ഡേ ആയിരിക്കുമോ?. ഐസിസിയുടെ നിയമം പ്രകാരം ഇത്തവണത്തെ ഫൈനലില്‍ ഏതെങ്കിലും കാരണത്താല്‍ മഴ പെയ്യുകയോ മത്സരം പൂര്‍ത്തീകരിക്കാന്‍ സാധിക്കാതെ വരികയോ ചെയ്താല്‍ റിസര്‍വ് ഡേ ഉണ്ടായിരിക്കില്ല.

സെമിയില്‍ റിസര്‍വ് ഡേ ഉണ്ടായിരുന്നു. എന്നാല്‍ ഫൈനലില്‍ റിസര്‍വ് ഡേ ഉണ്ടാകില്ല. മത്സരം ഉപേക്ഷിച്ചാല്‍ രണ്ട് ടീമുകളും ചേര്‍ന്ന് കിരീടം പങ്കിടും. ലീഗ് ഘട്ടത്തിലെ ഒന്നാം സ്ഥാനവും സെമിയിലെ വിജയത്തിന്റെ കണക്കുകളുമൊന്നും ഇതില്‍ ബാധിക്കില്ല. അതുകൊണ്ടുതന്നെ മത്സരം ഉപേക്ഷിക്കേണ്ട സാഹചര്യം വന്നാല്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ചേര്‍ന്ന് കിരീടം പങ്കിടും. ഒന്നരലക്ഷത്തോളം ആരാധകര്‍ സൂപ്പര്‍ പോരാട്ടം കാണാനെത്തുമ്പോള്‍ മഴ വില്ലനാകാന്‍ സാധ്യത വളരെ കുറവാണെന്ന് പറയാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button