ഡിജിറ്റൽ ബാങ്ക് ഇടപാടുകൾ നടത്തുന്ന ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി രാജ്യത്തെ പ്രമുഖ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ. ഇന്ന് രാത്രി 10 മണി മുതൽ ഉപഭോക്താക്കൾക്ക് ടിആർജിഎസ് സേവനങ്ങൾ ഉപയോഗിക്കാൻ കഴിയില്ലെന്ന് ബാങ്ക് ഓഫ് ബറോഡ അറിയിച്ചു. ഷെഡ്യൂൾ ചെയ്ത സിസ്റ്റം മെയിന്റനൻസ് നടക്കുന്നതിനെ തുടർന്നാണ് ടിആർജിഎസ് സേവനങ്ങൾ താൽക്കാലികമായി തടസ്സപ്പെടുന്നത്. അതിനാൽ, ഉപഭോക്താക്കൾ പണമിടപാടുകൾ നടത്താൻ മറ്റു ഡിജിറ്റൽ ചാനലുകളെ ആശ്രയിക്കണമെന്ന് ബാങ്ക് അറിയിച്ചു.
18.11.2023 രാത്രി 10:00 മണി മുതൽ 19.11.2023 പുലർച്ചെ 4:00 മണി വരെയാണ് ടിആർജിഎസ് തടസ്സപ്പെടുന്നതെന്ന് ബാങ്ക് ഓഫ് ബറോഡ എക്സ് പോസ്റ്റ് മുഖാന്തരം അറിയിച്ചിട്ടുണ്ട്. ഈ സമയങ്ങളിൽ ഉഫണ്ട് കൈമാറുന്നതിനായി NEFT, IMPS, UPI പോലെയുള്ള മറ്റ് ഡിജിറ്റൽ ചാനലുകൾ ഉപയോഗിക്കേണ്ടതാണെന്നും ഉപഭോക്താക്കളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. മറ്റൊരു ബാങ്കിന്റെ അക്കൗണ്ട് ഉടമയുടെ അക്കൗണ്ടിലേക്ക് പണം തൽക്ഷണം ട്രാൻസ്ഫർ ചെയ്യുന്ന സംവിധാനമാണ് റിയൽ ടൈം ഗ്രോസ് സെറ്റിൽമെന്റ് അഥവാ ടിആർജിഎസ്. ബാങ്ക് ഓഫ് ബറോഡയുടെ നിരവധി ഉപഭോക്താക്കളാണ് സേവനം പ്രയോജനപ്പെടുത്തുന്നത്.
Also Read: താലൂക്കാശുപത്രിയിൽ അക്രമം : രണ്ട് യുവാക്കൾ പിടിയിൽ
Post Your Comments