Latest NewsKeralaNews

യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് വിഷയം: തെരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംഘടനാ തെരഞ്ഞടുപ്പിന്റെ ഭാഗമായി വ്യാജതിരിച്ചറിയൽ കാർഡ് നിർമിച്ച് വോട്ടുചെയ്തു എന്നത് നിലവിലെ സാഹചര്യത്തിൽ വളരെ ഗൗരവതരമായ കാര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇത്തരത്തിലാണെങ്കിൽ, വരുന്ന പാർലമെന്റ് തെരഞ്ഞെടുപ്പിൽ എത്ര ലക്ഷം കാർഡ് ഉണ്ടാക്കാൻ സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: മനുഷ്യ സമൂഹത്തോട് മുഴുവൻ പ്രണയമുള്ളവരാണ് മാർക്സിസ്റ്റുകാർ: എം വി ഗോവിന്ദൻ

തെരഞ്ഞെടുപ്പ് കമ്മീഷൻ ഉൾപ്പെടെയുള്ളവർ ഗൗരവത്തോടെ കണ്ട് വിഷയത്തിൽ ഇടപെടണം. പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ നടത്തിയിരിക്കുന്ന ഈ മോഡൽ ജനത്തെ സംബന്ധിച്ച് വലിയ ആശങ്കയുണ്ടാക്കുന്നതാണ്. ഇത് സംബന്ധിച്ച അന്വേഷണം ആവശ്യമായ രീതിയിൽ തന്നെ നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

Read Also: ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു: യുവതി കസ്റ്റഡിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button