KeralaLatest NewsNews

മനുഷ്യ സമൂഹത്തോട് മുഴുവൻ പ്രണയമുള്ളവരാണ് മാർക്സിസ്റ്റുകാർ: എം വി ഗോവിന്ദൻ

തിരുവനന്തപുരം: മനുഷ്യ സമൂഹത്തോട് മുഴുവൻ പ്രണയമുള്ളവരാണ് മാർക്സിസ്റ്റുകാരെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അല്ലാതെ ഏതെങ്കിലുമൊരു മതക്കാരോടോ വിഭാഗക്കാരോടോ ജാതിക്കാരോടോ പ്രത്യേകം മമതയോ ശത്രുതയോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

Read Also: അങ്കണവാടി, ആശ ജീവനക്കാരുടെ വേതനം വർധിപ്പിച്ചു: പ്രഖ്യാപനവുമായി ധനമന്ത്രി

രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ കൊള്ളയടിക്കുന്ന ഒരു ശതമാനം വരുന്നവരാണ് രാജ്യത്തിന്റെ പരമശത്രു. ബാക്കിയുള്ളവരോട് ഐക്യപ്പെടുന്നതിനോട് ഒരുമടിയുമില്ല. മറിയക്കുട്ടി വിഷയത്തിൽ തെറ്റ് വന്നപ്പോൾ പരസ്യമായി ഖേദം പ്രകടിപ്പിച്ചു, അതാണ് ദേശാഭിമാനി. മറ്റേതെങ്കിലും പത്രം ഇത് ചെയ്തോ. തെറ്റ് പറ്റിയാൽ തെറ്റുപറ്റി എന്നുപറഞ്ഞ് തിരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ വലിയ പ്രചാരണം നടന്നുവരികയാണ്. കക്ഷി രാഷ്ട്രീയത്തിനതീതമായി ജനം ഇതിൽ പങ്കെടുക്കുന്നു എന്നതാണ് സവിശേഷത. വിലക്ക് കൽപ്പിച്ച പാർടികളുടെ സാധാരണ ജനങ്ങൾ ഈ പരിപാടിയിൽ ആവേശത്തോടെ പങ്കടുക്കുന്നു എന്നതാണ് പലസ്തീൻ ഐക്യദാർഢ്യത്തിന്റെ പ്രധാന പ്രത്യേകത. സാർവദേശീയ ഐക്യദാർഢ്യം തന്നെയാണ് സിപിഎം മുന്നോട്ടുവയ്ക്കുന്നത്. ഏത് മുന്നണിയിൽ നിൽക്കുന്നവർക്കും ഒരുമിച്ചുചേർന്ന് മുന്നോട്ടുപോകാവുന്നതാണതെന്ന് അദ്ദേഹം അറിയിച്ചു.

വർഗീയവാദികളേയും കോൺഗ്രസിനേയും മാത്രമെ ഒഴിച്ചുനിർത്തിയിട്ടുള്ളു. സഹകരണ മേഖലയിൽ കക്ഷിരാഷ്ട്രീയത്തിനപ്പുറത്ത് സഹകരിക്കുന്നവരെയെല്ലാം സഹകരിപ്പിച്ച്; കേന്ദ്രസർക്കാർ സഹകരണ മേഖലയെ തകർക്കുന്നതിനെതിരെ എല്ലാവരേയും ചേർത്ത് മുന്നോട്ടുകൊണ്ടുപോകുന്ന രീതിയാണ് കൈകൊള്ളുന്നത്. വലിയ രീതിയിൽ ഓരോ ജില്ലയിലും അത് നടന്നുവരികയാണെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Read Also: ഹോട്ടല്‍ മുറിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ യുവാവ് മരിച്ചു: യുവതി കസ്റ്റഡിയിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button