Latest NewsKeralaNews

സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ഗതാഗത നിയന്ത്രണം; നിരവധി ​ട്രെയിനുകൾ റദ്ദാക്കി – വിശദവിവരം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ട്രെയിൻ ഗതാഗത നിയന്ത്രണം. പു​തു​ക്കാ​ട്​-​ഇ​രി​ഞ്ഞാ​ല​ക്കു​ട സെ​ക്​​ഷ​നി​ൽ പാ​ലം ന​വീ​ക​ര​ണ ജോ​ലി ന​ട​ക്കു​ന്ന​തി​നാ​ലാണ് ശനിയും ഞായറും ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത്. മാ​വേ​ലി എ​ക്സ്​​പ്ര​സ്​ അ​ട​ക്കം എ​ട്ട്​ ട്രെ​യി​നു​ക​ൾ പൂർണമായും റദ്ദാക്കി. മ​ല​ബാ​ർ അ​ട​ക്കം 12 വ​ണ്ടി​ക​ൾ ഭാ​ഗി​ക​മാ​യും റ​ദ്ദാ​ക്കി. ര​ണ്ട്​​ ട്രെ​യി​നു​ക​ൾ ഈ ​ദി​വ​സ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലെ സ്റ്റോപ്പുകൾ ഒഴിവാക്കി വ​ഴി​തി​രി​ച്ചു​വി​ടും.

ഇന്ന് റദ്ദാക്കിയ ട്രെയിനുകൾ:

  • മംഗളുരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് (16603)
  • എറണാകുളം-ഷൊർണുർ മെമു (06018)
  • എറണാകുളം-ഗുരുവായൂർ എക്‌സ്പ്രസ് (06448)
  • ദീർഘദൂര ട്രെയിനുകളായ ഗാന്ധിധാം നാഗർകോവിൽ എക്‌സ്പ്രസ് (16335), പൂനെ ജംഗ്ഷൻ കന്യാകുമാരി എക്‌സ്പ്രസ് (16381) എന്നിവ പൊള്ളാച്ചി – മധുരൈ വഴി തിരിച്ചുവിടും.

നാളെ റദ്ദാക്കിയ ട്രെയിനുകൾ:

  • തിരുവനന്തപുരം-മംഗളുരു മാവേലി എക്‌സ്പ്രസ് (16604)
  • ഷൊർണൂർ-എറണാകുളം മെമു (06017)
  • ഗുരുവായൂർ-എറണാകുളം ജംഗ്ഷൻ എക്‌സ്പ്രസ് (06439)
  • എറണാകുളം ജംഗ്ഷൻ-കോട്ടയം എക്‌സ്പ്രസ് (06453)
  • കോട്ടയം-എറണാകുളം ജംഗ്ഷൻ എക്‌സ്പ്രസ് (06434)

shortlink

Related Articles

Post Your Comments

Related Articles


Back to top button