KeralaLatest NewsNews

സൈനബ കൊലക്കേസ്: പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി, സമദിനെ ചുരത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും

കോഴിക്കോട്: സൈനബ കൊലപാതകത്തിൽ പ്രതികൾ ഉപയോഗിച്ച കാർ കണ്ടെത്തി. താനൂരിലെ ഒരു വർക്ക് ഷോപ്പില്‍ സൂക്ഷിച്ചിരുന്ന വണ്ടി കസ്റ്റഡിയിലുള്ള മുഖ്യപ്രതി സമദ് നൽകിയ വിവരമനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തിയത്. സമദിനെ ഇന്ന് നാടുകാണി ചുരത്തിൽ എത്തിച്ച് തെളിവെടുപ്പ് നടത്തിയേക്കും.

കഴിഞ്ഞ ദിവസം പ്രതിയെ അ‍ഞ്ച് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. സമദിന്‍റെ കൂട്ടു പ്രതി സുലൈമാനെ സേലത്ത് നിന്ന് കഴിഞ്ഞ ദിവസം പിടികൂടിയിരുന്നു.

കഴിഞ്ഞ പതിമൂന്നിനാണ് കേസിലെ മുഖ്യ പ്രതി സമദ് കുറ്റിക്കാട്ടൂര്‍ സ്വദേശി സൈനബയെ കൊലപ്പെടുത്തി നാടുകാണിച്ചുരത്തിലെ കൊക്കയില്‍ തള്ളിയതായി കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിലെത്തി മൊഴി നല്‍കിയത്. സമദിന്‍റെ മൊഴിയുടെ  അടിസ്ഥാനത്തില്‍ പൊലീസ് നാടുകാണിച്ചുരത്തില്‍ പരിശോധന നടത്തി സൈനബയുടെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു.

shortlink

Post Your Comments


Back to top button