KottayamNattuvarthaLatest NewsKeralaNews

ഹോ​​ട്ട​​ലു​​ട​​മ​​യെ കു​​ത്തി​ക്കൊ​​ല​​പ്പെ​​ടു​​ത്തി​​യ സംഭവം: ജീ​​വ​​ന​​ക്കാ​​ര​​ൻ പിടിയിൽ

ക​​റു​​ക​​ച്ചാ​​ല്‍ കൂ​​ത്ര​​പ്പ​​ള്ളി തെ​​ങ്ങോ​​ലി ഭാ​​ഗ​​ത്ത് കൈ​​നി​​ക്ക​​ര വീ​​ട്ടി​​ല്‍ ജോ​​സ് കെ.​ ​തോ​​മ​​സി(45)നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്

ച​​ങ്ങ​​നാ​​ശേ​​രി: ഹോ​​ട്ട​​ലു​​ട​​മ​​യെ കു​​ത്തി​ക്കൊ​​ല​​പ്പെ​​ടു​​ത്തി​​യ കേ​​സി​​ല്‍ ജീ​​വ​​ന​​ക്കാ​​ര​​നാ​​യ യു​​വാ​​വ് അ​​റ​​സ്റ്റിൽ. ക​​റു​​ക​​ച്ചാ​​ല്‍ കൂ​​ത്ര​​പ്പ​​ള്ളി തെ​​ങ്ങോ​​ലി ഭാ​​ഗ​​ത്ത് കൈ​​നി​​ക്ക​​ര വീ​​ട്ടി​​ല്‍ ജോ​​സ് കെ.​ ​തോ​​മ​​സി(45)നെ​​യാ​​ണ് അറസ്റ്റ് ചെയ്തത്. തൃ​​ക്കൊ​​ടി​​ത്താ​​നം പൊ​​ലീ​​സ് ആണ് പ്രതിയെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്.

മാ​​മ്മൂ​​ട് ദൈ​​വം​​പ​​ടി​​യി​​ലു​​ള്ള ഹോ​​ട്ട​​ലി​​ലാ​​ണ് സം​​ഭ​​വം. ഹോട്ടലുടമയായ മാ​​വേ​​ലി​​ക്ക​​ര ത​​ട്ടാ​​ര​​മ്പ​​ലം കു​​ടി​​യൂ​​ര്‍ ഭാ​​ഗ​​ത്ത് ചെ​​മ്പ​​ക​​ശേ​​രി​​ല്‍ എ​​സ്. ര​​ഞ്ജി​​ത്താ(37)ണ് ​മ​​ര​​ണ​പ്പെ​ട്ട​ത്. വാ​​ക്കു​​ത​​ര്‍​ക്ക​​ത്തെ​ത്തു​ട​​ര്‍​ന്ന് ജോ​​സ് ബു​​ധ​​നാ​​ഴ്ച രാ​​ത്രി ഹോ​​ട്ട​​ലി​​ല്‍ വ​​ച്ച് ഹോ​​ട്ട​​ല്‍ ഉ​​ട​​മ ര​​ഞ്ജി​​ത്തി​​നെ കു​​ത്തി പ​​രി​​ക്കേ​​ല്‍​പ്പി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന ര​​ഞ്ജി​​ത്ത് ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​ര​​ത്തോ​​ടെ മ​​രി​​ച്ചു.

Read Also : മറിയക്കുട്ടിക്ക് സഹായവുമായി നടൻ കൃഷ്ണകുമാര്‍: ഒരുവര്‍ഷത്തെ പെന്‍ഷന്‍ തുക നൽകും
​​
കഴി​​ഞ്ഞ ര​​ണ്ടു​​വ​​ര്‍​ഷ​​മാ​​യി ത​​ട്ടാ​​ര​​മ്പ​​ലം സ്വ​​ദേ​​ശി​​യാ​​യ ര​​ഞ്ജി​​ത്ത് ദൈ​​വം​​പ​​ടി​​യി​​ലു​​ള്ള ഹോ​​ട്ട​​ല്‍ ഏ​​റ്റെ​​ടു​​ത്തു ന​​ട​​ത്തി​​വ​​രി​​ക​​യാ​​യി​​രു​​ന്നു. അ​​ടു​​ത്ത ദി​​വ​​സ​​ങ്ങ​​ളി​​ല്‍ ര​​ഞ്ജി​​ത്തും ജീ​​വ​​ന​​ക്കാ​​ര​​നാ​​യ ജോ​​സും ത​​മ്മി​​ലു​​ണ്ടാ​​യ അ​​ഭി​​പ്രാ​​യ ഭി​​ന്ന​​ത​​യാ​​ണ് കൊ​​ല​​പാ​​ത​​ക​​ത്തി​​ല്‍ ക​​ലാ​​ശി​​ച്ച​​ത്.

അതേസമയം, അ​​ക്ര​​മ​​ത്തി​​നു​​ശേ​​ഷം ര​​ക്ഷ​​പ്പെ​​ട്ട പ്ര​​തി ജോ​​സി​​നെ തൃ​​ക്കൊ​​ടി​​ത്താ​​നം പൊ​​ലീ​​സ് പി​​ടി​​കൂ​​ടു​​ക​​യു​​മാ​​യി​​രു​​ന്നു. തൃ​​ക്കൊ​​ടി​​ത്താ​​നം സ്റ്റേ​​ഷ​​ന്‍ എ​​സ്എ​​ച്ച്ഒ ജി. ​അ​​നൂ​​പി​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഇ​​യാ​​ളെ അ​​റ​​സ്റ്റ് ചെ​​യ്ത​​ത്. ഇയാളെ കോടതിയിൽ ഹാജരാക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button