ലക്‌നൗ: രാജ്യം ഉറ്റുനോക്കുന്ന അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ ജനുവരി 22നാണ് നടക്കുന്നത്. ശ്രീരാമ ദേവനായി പുതിയ ക്ഷേത്രത്തില്‍ പ്രത്യേക അലങ്കാരങ്ങള്‍ ഒരുക്കുന്നുണ്ട്. ശ്രീരാമ ദേവനുള്ള സിംഹാസനം സ്വര്‍ണ്ണവും വെള്ളിയും കൊണ്ട് അലങ്കരിക്കും. മൂന്നടി ഉയരമുള്ള സ്വര്‍ണ്ണ സിംഹാസനത്തില്‍ ശ്രീരാമ ദേവനൊപ്പം സഹോദരന്മാരായ ലക്ഷ്മണന്‍ , ഭരതന്‍ , ശത്രുഘ്നന്‍ എന്നിവരെയും പ്രതിഷ്ഠിക്കും . രത്നങ്ങള്‍ പതിച്ച വസ്ത്രങ്ങളാണ് ഈ വിഗ്രഹത്തില്‍ ചാര്‍ത്തുക. ഒന്നരകിലോ സ്വര്‍ണ്ണത്തിന്റെ ആഭരണങ്ങളാകും വിഗ്രഹത്തില്‍ ഉണ്ടാകുക.
Read Also: കോഴിക്കോട്ട് ഹമാസിന്റെ ഭീകര പ്രവർത്തനത്തിനെതിരായി ഭീകരവിരുദ്ധ സമ്മേളനം നടത്താനൊരുങ്ങി ബിജെപി
അതേസമയം, പുതിയ ക്ഷേത്രത്തില്‍ ശ്രീരാമദേവനായി സ്വര്‍ണം, വെള്ളി ആഭരണങ്ങള്‍ നല്‍കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് നിരവധി സ്ഥാപനങ്ങളും വിശ്വാസികളും മുന്നോട്ട് വന്നിട്ടുണ്ട്.
Post Your Comments