ശബരിമലക്ക് പോവുന്നവര്‍ അറിഞ്ഞിരിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങള്‍ ഉണ്ട്. ശബരിമല അയ്യപ്പനെ കാണുന്നതിന് വേണ്ടി ചില വ്രതാനുഷ്ഠാനങ്ങളും ചിട്ടവട്ടങ്ങളും ഉണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് 41 ദിവസത്തെ വ്രതാനുഷ്ഠാനം. ക്ഷേത്രത്തില്‍ ഭഗവാനെ ദര്‍ശിക്കുന്നതിന്, 41 ദിവസം മുമ്പ് ഒരുക്കങ്ങള്‍ നടത്തണം, ഇതിനെ മണ്ഡലവ്രതം എന്ന് വിളിക്കുന്നു.
Read Also: ഇത്തവണ ശബരിമല തീര്‍ത്ഥാടനത്തിന് ചെലവേറും, കാരണം ഇത്
41 ദിവസത്തെ ഭക്തരുടെ വ്രതത്തിന്റെ അവസാന ദിവസമാണ് മണ്ഡലപൂജ. മലയാളം കലണ്ടര്‍ പ്രകാരം വൃശ്ചിക മാസത്തിലാണ് 41 ദിവസത്തെ വ്രതം ആരംഭിക്കുന്നത്. സൂര്യന്‍ വൃശ്ചിക രാശിയില്‍ ആയിരിക്കുമ്പോള്‍ ഇത് സംഭവിക്കുന്നു. സൂര്യന്‍ ധനുരാശിയിലായിരിക്കുമ്പോഴാണ് മണ്ഡലപൂജ നടക്കുന്നത്. സൂര്യന്‍ ധനു രാശിയില്‍ പ്രവേശിച്ചതിന് ശേഷമുള്ള 11 അല്ലെങ്കില്‍ 12-ാം ദിവസമാണ് മണ്ഡലപൂജ.
മണ്ഡല കാലത്തെ വ്രതത്തെക്കുറിച്ചും എന്തൊക്കെയാണ് ഈ ദിനത്തില്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ചും നമുക്ക് നോക്കാവുന്നതാണ്. മാലയിടുമ്പോള്‍ അയ്യപ്പന് തുളസിയും രുദ്രാക്ഷവും വളരെ ഇഷ്ടമാണ്, അതിനാല്‍ ഭക്തര്‍ മണ്ഡലമാസം മാലയിടുമ്പോള്‍ തുളസിയും രുദ്രാക്ഷവും ധരിക്കുകയും നെറ്റിയില്‍ ചന്ദനം പുരട്ടുകയും ചെയ്യുന്നു. 41 മുതല്‍ 56 ദിവസം വരെ നീണ്ടുനില്‍ക്കുന്ന ഈ മഹാപൂജയില്‍, ഭക്തരുടെ മന:ശുദ്ധിയും ശരീര ശുദ്ധിയും വളരെ പ്രധാനപ്പെട്ടത് തന്നെയാണ്. എല്ലാ ദിവസവും വീട്ടില്‍ ഭഗവാനെ ആരാധിക്കുകയും ഗണപതി ഭഗവാന്റെ ശ്ലോകം ജപിച്ച് ഭജനകള്‍ തുടങ്ങുകയും വേണം.
വ്രതാനുഷ്ഠാനങ്ങള്‍ ഇങ്ങനെ
മാലയിടുന്ന വ്യക്തി മാലയിട്ട് കഴിഞ്ഞാല്‍ അന്ന് മുതല്‍ സ്വാമിയാണ്. അന്ന് മുതല്‍ തന്നെ ഒരു സ്വാമി ദിവസവും രണ്ടുനേരം കുളിക്കണം. ഇത് കൂടാതെ പാലിക്കേണ്ടതായ മറ്റ് ചില ചിട്ടകള്‍ കൂടിയുണ്ട്. അതില്‍ ഒന്നാണ് ബ്രഹ്മചര്യം പാലിക്കണം എന്നുള്ളത്. ഭഗവാനെ ബ്രഹ്മചാരിയായി കണക്കാക്കുന്നതിനാല്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുന്ന ഭക്തര്‍ നിര്‍ബന്ധമായും ബ്രഹ്മചര്യം പാലിക്കണം. ഭക്ഷണം കഴിക്കുമ്പോള്‍ ഭക്ഷണം കഴിക്കുന്ന കാര്യത്തിലും വളരെയധികം ശ്രദ്ധിക്കണം. കാരണം മാലയിട്ടതിന് ശേഷം ഭക്ഷണം കഴിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ വേണ്ടതാണ്. ഈ കാലയളവില്‍ ഭക്തന്‍ വിശപ്പ് കുറയ്ക്കുകയും ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കുകയും വേണം. ഇത് കൂടാതെ പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടുള്ളതല്ല. അത് കൂടാതെ ഭക്ഷണത്തില്‍ നിയന്ത്രണം വരുത്തേണ്ടതും അത്യാവശ്യമാണ്.
ജീവിതചര്യയില്‍ മാറ്റം
41 ദിവസത്തെ മണ്ഡല കാല വ്രതത്തില്‍ ഒരു അയ്യപ്പന്‍ സത്യം മാത്രമേ പറയാന്‍ പാടുള്ളൂ. ഒരു കാരണവശാലും പാപം ചെയ്യാതിരിക്കുകയും വേണം. മാലയിട്ട ശേഷം ഭക്തന്‍ പൂര്‍ണ്ണമായും ഭഗവാനില്‍ അര്‍പ്പിതനായിരിക്കണം. ഇത് കൂടാതെ മാലയിട്ട ശേഷം അയ്യപ്പഭക്തര്‍ സാധാരണയായി കറുപ്പ്, കാവി അല്ലെങ്കില്‍ കടും നീല വസ്ത്രങ്ങള്‍ ധരിക്കുന്നു, നഗ്നപാദനായി നടക്കുകയും വേണം.
ജീവിത രീതി ഇങ്ങനെ
ഭക്തര്‍ സാധാരണയായി ഈ കാലയളവില്‍ താടി വടിക്കുകയോ മുടി മുറിക്കുകയോ ചെയ്യില്ല. ഇത് കൂടാതെ എല്ലാ സുഖഭോഗങ്ങളും ഒഴിവാക്കി തറയില്‍ കിടന്നുറങ്ങണമെന്നും ആണ് വിശ്വാസം. ഈ കാലയളവില്‍ മാലയിട്ട വ്യക്തി ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കരുത് എന്നാണ് വിശ്വാസം. ഇത് കൂടാതെ മാലയിടേണ്ട വ്യക്തി അതിരാവിലെ കുളിച്ച് കറുപ്പ് വസ്ത്രം ധരിച്ച് വേണം ക്ഷേത്രത്തിലെത്തി മാലയിടാന്‍.
അതിരാവിലെ കുളിച്ച് കറുത്ത വസ്ത്രം ധരിച്ച് സ്വാമിയുടെ രൂപമുള്ള മാലയാണ് ശബരിമലക്ക് മാലയിടുന്നവര്‍ ധരിക്കേണ്ടത്. ക്ഷേത്രത്തില്‍ ചെന്ന് ഗുരുസ്വാമിക്ക് ദക്ഷിണ നല്‍കി വേണം മാലയിടേണ്ടത്. നാല്‍പ്പത്തിയൊന്ന് ദിവസത്തെ വ്രതം തെറ്റാതെ അനുഷ്ഠിക്കാനാണ് ഓരോ അയ്യപ്പഭക്തനും ശ്രദ്ധിക്കേണ്ടത്. ഇത് കൂടാതെ വ്രതമെടുത്ത് മാലയിട്ടാല്‍ പിന്നീട് വ്രതം തീര്‍ന്ന് മല ചവിട്ടി തിരിച്ച് വരുന്നത് വരെ മാല കഴുത്തില്‍ നിന്നും അഴിക്കരുത് എന്നാണ് വിശ്വാസം.
ലഹരിവസ്തുക്കള്‍ ഉപയോഗിക്കരുത്
വ്രതമെടുക്കുന്ന വ്യക്തി മലക്ക് പോവാന്‍ വ്രതമെടുത്ത് തുടങ്ങിയാല്‍ പിന്നെ ലഹരി വസ്തുക്കളൊന്നും ഉപയോഗിക്കരുത്. അത് മാത്രമല്ല ഇടക്ക് വ്രതം മുറിയുന്ന തരത്തിലുള്ള പ്രവൃത്തികള്‍ ഒന്നും തന്നെ ചെയ്യരുത്. മാത്രമല്ല വ്രതമെടുക്കുന്ന അയ്യപ്പഭക്തന്‍മാര്‍ യാതൊരു കാരണവശാലും പകലുറങ്ങാന്‍ പാടുള്ളതല്ല. മലക്ക് മാലയിട്ട് അയ്യപ്പന്‍മാര്‍ കഴിയുന്നത്രയും വ്രതങ്ങള്‍ എടുക്കാന്‍ ശ്രദ്ധിക്കുക. എള്ളുതിരി കത്തിക്കല്‍, നീരാഞ്ജനം തുടങ്ങിയ വഴിപാടുകള്‍ ചെയ്യാനും ശ്രമിക്കണം.
Leave a Comment