Latest NewsNewsIndiaBusiness

രാജ്യത്ത് ട്രെയിൻ ഗതാഗത രംഗത്ത് വീണ്ടും കുതിച്ചുചാട്ടം! ഇക്കാലയളവിൽ യാത്ര ചെയ്തവരുടെ എണ്ണം കണ്ട് ഞെട്ടി റെയിൽവേ

കോവിഡിന് ശേഷം പ്രതിദിന ട്രെയിനുകളുടെ എണ്ണത്തിൽ വലിയ രീതിയിലുള്ള വർദ്ധനവ് ഉണ്ടായിട്ടുണ്ട്

രാജ്യത്ത് ട്രെയിൻ ഗതാഗത സംവിധാനത്തെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വൻ വർദ്ധനവ്. ഈ വർഷം ഏപ്രിലിനും ഒക്ടോബറിനും ഇടയിൽ 390.2 കോടി ആളുകളാണ് ട്രെയിനുകളിൽ സഞ്ചരിച്ചിരിക്കുന്നത്. ഇതിൽ 95.3 ശതമാനം ആളുകളും ജനറൽ, സ്ലീപ്പർ കോച്ചുകളാണ് തിരഞ്ഞെടുത്തിരിക്കുന്നത്. 4.7 ശതമാനം പേർ എസി കോച്ചുകളും തിരഞ്ഞെടുത്തു. മുൻ വർഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ യാത്രക്കാരുടെ എണ്ണം ഇത്തവണ 11.7 ശതമാനമായാണ് ഉയർന്നിരിക്കുന്നത്. കോവിഡ് മഹാമാരിക്ക് മുൻപുള്ള രീതിയിലേക്ക് യാത്രക്കാരുടെ എണ്ണം ഉയർന്നിട്ടുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

കോവിഡിന് ശേഷം പ്രതിദിന ട്രെയിനുകളുടെ എണ്ണത്തിൽ വലിയ രീതിയിലുള്ള വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഇത് യാത്രക്കാരുടെ എണ്ണം കൂടാൻ കാരണമായി. രാജ്യത്തുടനീളം 10,748 ട്രെയിനുകൾ പ്രതിദിനം സർവീസ് നടത്തുന്നുണ്ട്. കോവിഡിന് മുൻപ് പ്രതിദിനം 10,186 ട്രെയിനുകളാണ് സർവീസ് നടത്തിയിരുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ യാത്രക്കാരുടെ ആവശ്യങ്ങൾ പരിഗണിച്ച് മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ എണ്ണമാണ് റെയിൽവേ വർദ്ധിപ്പിച്ചത്. നിലവിൽ, സർവീസ് നടത്തുന്ന മെയിൽ, എക്സ്പ്രസ് ട്രെയിനുകളുടെ എണ്ണം 2,122 ആണ്. പ്രതിദിന യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ വർദ്ധനവ് കണക്കാക്കി, എല്ലാ വിഭാഗങ്ങളിലും കൂടുതൽ ട്രെയിനുകൾ അവതരിപ്പിക്കാൻ റെയിൽവേ പദ്ധതിയിടുന്നുണ്ട്.

Also Read: പുതിയ നഴ്സിം​ഗ് കോളജ് ഉദ്ഘാടന ചടങ്ങിന് വേണ്ട തുക ആശുപത്രി ജീവക്കാർ നൽകണമെന്ന് സൂപ്രണ്ടിന്റെ ഉത്തരവ്, ഉദ്‌ഘാടനം മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button