ഒരു ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് ബ്രേക്ക്ഫാസ്റ്റ്. ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണങ്ങൾ ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തുക. പ്രഭാതഭക്ഷണത്തിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഭക്ഷണമാണ് മുട്ട. പ്രോട്ടീന്റെ ഉറവിടമാണ് മുട്ട. അവയിൽ ഹൃദയാരോഗ്യമുള്ള അപൂരിത കൊഴുപ്പുകളും അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ബി 6, ബി 12, വിറ്റാമിൻ ഡി എന്നിവ പോലുള്ള പ്രധാന പോഷകങ്ങളുടെ മികച്ച ഉറവിടവുമാണ് മുട്ട.
മുട്ടയിൽ പ്രോട്ടീൻ അടങ്ങിയിട്ടുള്ളതിനാൽ ശരീരഭാരം കുറയ്ക്കാൻ മികച്ച ഭക്ഷണമാണ്. മുട്ട കഴിക്കുന്നത് “നല്ല” കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എച്ച്ഡിഎൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്നു. എച്ച്ഡിഎൽ കൊളസ്ട്രോൾ ഉള്ള ആളുകൾക്ക് ഹൃദ്രോഗം, സ്ട്രോക്ക്, മറ്റ് ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. ആറാഴ്ചത്തേക്ക് ദിവസവും രണ്ട് മുട്ട കഴിക്കുന്നത് എച്ച്ഡിഎൽ അളവ് 10 ശതമാനം വർദ്ധിപ്പിക്കുന്നതായി വിദഗ്ധർ പറയുന്നു.
മുട്ടയുടെ മഞ്ഞക്കരുവിൽ വലിയ അളവിൽ ല്യൂട്ടിൻ, സിയാക്സാന്തിൻ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് സഹായകമായ ആന്റിഓക്‌സിഡന്റുകളാണ്. ഇത് തിമിര സാധ്യതയും കണ്ണുകളിലെ മാക്യുലാർ ഡീജനറേഷനും കുറയ്ക്കാൻ സഹായിക്കുന്നു. കണ്ണിന്റെ ആരോഗ്യത്തിന് ഗുണം ചെയ്യുന്ന വിറ്റാമിൻ എയും മുട്ടയിൽ കൂടുതലാണ്.
ഓരോ മുട്ടയിലും ഏകദേശം ആറ് ഗ്രാം പ്രോട്ടീനും സഹായകമായ അമിനോ ആസിഡുകളും അടങ്ങിയിട്ടുണ്ട്. ദിവസത്തേക്കുള്ള പ്രോട്ടീന്റെ പങ്ക് ലഭിക്കുന്നത് ശരീരഭാരം നിയന്ത്രിക്കാനും പേശികളുടെ അളവ് വർദ്ധിപ്പിക്കാനും രക്തസമ്മർദ്ദം കുറയ്ക്കാനും സഹായിക്കും. പ്രഭാതഭക്ഷണത്തിൽ മുട്ട ഉൾപ്പെടുത്തുന്നത് വിശപ്പ് കുറയ്ക്കുന്നതിന് സഹായകമാണ്.
പ്രാതലിൽ മുട്ട ദോശ ഈസിയായി തയ്യാറാക്കാവുന്നതാണ്. മുട്ട നന്നായി അടിച്ച് സവാള, പച്ചമുളക്, ഉപ്പ് എന്നിവ ചേർക്കുക. മാവ് ഉപയോഗിച്ച് വലിയ ദോശ ചുടുക. അതിന് മുകളിൽ മുട്ട മിശ്രിതം നന്നായി പരത്തിയൊഴിച്ച് നെയ്യ് തൂവുക. മുട്ട മിശ്രിതം വെന്തു കഴിയുമ്പോൾ വാങ്ങി ചട്ണികൂടി വിളമ്പുക.
Post Your Comments