Latest NewsNewsLife Style

പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കഴിക്കുന്നത് എന്തിന്? 

എപ്പോഴും ആരോഗ്യപ്രശ്നങ്ങളും അസുഖങ്ങളും പിടിപെടുന്നത് സ്വാഭാവികമായും രോഗപ്രതിരോധ ശേഷി കുറഞ്ഞിരിക്കുന്നതിന്‍റെ ഭാഗമായിട്ടാകാം. പ്രതിരോധശേഷി മെച്ചപ്പെടുത്താനാണെങ്കില്‍ ആദ്യം നാം ശ്രദ്ധിക്കേണ്ടത് ഭക്ഷണകാര്യങ്ങള്‍ തന്നെയാണ്. ഭക്ഷണത്തിലൂടെയാണ് പ്രധാനമായും പ്രതിരോധശേഷി നേടാൻ സാധിക്കുക.

പ്രത്യേകിച്ച് തണുപ്പുകാലങ്ങളിലാണ് ഇതിന് കൂടുതല്‍ ശ്രദ്ധ നല്‍കേണ്ടത്. കാരണം, പനി, ചുമ, ജലദോഷം എന്നിങ്ങനെ പല രോഗങ്ങളും കൂടുതലായി കാണപ്പെടുന്നത് മഞ്ഞുകാലത്താണ്.

പ്രതിരോധശേഷി മെച്ചപ്പെടുത്താൻ പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ചില ഭക്ഷണസാധനങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്.

ഒരുപാട് ആരോഗ്യഗുണങ്ങളുള്ള ഔഷധമായി തന്നെ പരമ്പരാഗതമായി കണക്കാക്കുന്ന ഒരു ചേരുവയാണ് വെളുത്തുള്ളി. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിന് വെളുത്തുള്ളി കഴിക്കുന്നത് ഏറെ ഉചിതമാണ്. വെളുത്തുള്ളിയിലടങ്ങിയിരിക്കുന്ന അലിസിൻ എന്ന ഘടകമാണിതിന് സഹായകമാകുന്നത്.

പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കഴിക്കുന്നത് പലരുടെയും ശീലമാണ്. ചില വീടുകളില്‍ ഇത് പതിവായി ചെയ്യാറുണ്ട്. എന്നാല്‍, കേരളത്തില്‍ ഇതത്ര വ്യാപകമായി ആളുകള്‍ കഴിക്കുന്നൊരു പാനീയമല്ല.

വളരെ ‘ഹെല്‍ത്തി’യായൊരു പാനീയമാണിത്. പ്രതിരോധശേഷി മെച്ചപ്പെടുത്താനും ബാക്ടീരിയല്‍-ഫംഗല്‍- വൈറല്‍ അണുബാധകള്‍ പ്രതിരോധിക്കുന്നതിനുമാണ് ഇത് കാര്യമായും സഹായിക്കുക. പ്രത്യേകിച്ച് തണുപ്പുകാലത്ത് ചുമ, ജവദോഷം, തൊണ്ടവേദന പോലുള്ള അണുബാധകളെ ഒഴിവാക്കുന്നതിന് ഇത് ഏറെ സഹായിക്കും. എന്നാല്‍ പാലിനോട് അലര്‍ജിയുള്ളവര്‍ ഇത്‌ കഴിക്കാതിരിക്കുക.

മുമ്പെല്ലാം മിക്ക വീടുകളിലും നിര്‍ബന്ധമായും വളര്‍ത്തുന്ന ചെടിയാണ് തുളസി. പല ഔഷധഗുണങ്ങളും തുളസിക്കുണ്ട്. തുളസിയിലയും പ്രതിരോധശേഷി മെച്ചപ്പെടുത്താൻ ഉപയോഗിക്കാവുന്നതാണ്. ചായയില്‍ ചേര്‍ത്തോ വെള്ളത്തില്‍ ചേര്‍ത്തോ പച്ചയ്ക്ക് ചവച്ചരച്ചോ എല്ലാം തുളസിയില കഴിക്കാവുന്നതാണ്.

നട്ട്സുകളില്‍ തന്നെ ഏറ്റവും ഗുണങ്ങളുള്ള ഒന്നാണ് ബദാം. ദിവസവും അല്‍പം ബദാം കഴിക്കുന്നതും പ്രതിരോധശേഷി മെച്ചപ്പെടുത്തും. ഇതിലടങ്ങിയിരിക്കുന്ന വൈറ്റമിൻ-ഇയാണ് ഇതിന് സഹായകമായി വരുന്നത്.

നെല്ലിക്കയും പ്രതിരോധശേഷി കൂട്ടാൻ വേണ്ടി പതിവായി ഡയറ്റിലുള്‍പ്പെടുത്താവുന്നതാണ്. സീസണല്ലെങ്കില്‍ കൂടിയും ഇത് പലരീതിയില്‍ സൂക്ഷിച്ച് വച്ച ശേഷം കഴിക്കാവുന്നതാണ്. ഉണക്കിയും ഉപ്പിലിട്ടുമെല്ലാം നെല്ലിക്ക സൂക്ഷിക്കാമല്ലോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button