ആഗോള വിപണിയിൽ വർഷങ്ങളുടെ പാരമ്പര്യമുള്ള ബ്രാൻഡാണ് ആപ്പിൾ. വിവിധ തരത്തിലുള്ള ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നതിനാൽ, ആപ്പിൾ ആരാധകരും ഏറെയാണ്. സാധാരണയായി പ്രീമിയം റേഞ്ചിലുള്ള ഉൽപ്പന്നങ്ങളാണ് ആപ്പിൾ പുറത്തിറക്കാറുള്ളത്. ആപ്പിൾ പുറത്തിറക്കിയ മികച്ച ലാപ്ടോപ്പുകളിൽ ഒന്നാണ് ആപ്പിൾ മാക്ബുക്ക് എയർ എം1. പ്രീമിയം ഉപഭോക്താക്കളെ ലക്ഷ്യമിട്ടാണ് ആപ്പിൾ ഈ ലാപ്ടോപ്പ് വിപണിയിൽ എത്തിച്ചിരിക്കുന്നത്. പ്രധാന സവിശേഷതകൾ പരിചയപ്പെടാം.
13.3 ഇഞ്ച് ഡിസ്പ്ലേയാണ് നൽകിയിരിക്കുന്നത്. 2560×1600 പിക്സൽ റെസലൂഷൻ ലഭ്യമാണ്. മാക് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ലാപ്ടോപ്പുകളുടെ പ്രവർത്തനം. ബ്ലൂടൂത്ത്, വൈഫൈ തുടങ്ങിയ കണക്ടിവിറ്റി ഓപ്ഷനുകൾ നൽകിയിട്ടുണ്ട്. 8 ജിബിയാണ് റാം. സ്റ്റോറേജ് ഡ്രൈവ് ടൈപ്പ് എസ്എസ്ഡിയും, സ്റ്റോറേജ് ഡ്രൈവ് കപ്പാസിറ്റി 256 ജിബിയുമാണ് നൽകിയിരിക്കുന്നത്. വെറും 1.29 കിലോഗ്രാം മാത്രം ഭാരമുള്ള ആപ്പിൾ മാക്ബുക്ക് എയർ എം1-ന്റെ വിപണി വില 75,999 രൂപയാണ്.
Also Read: ക്ഷീരകർഷകൻ തൂങ്ങിമരിച്ച നിലയിൽ
Post Your Comments