Latest NewsKeralaNews

ഇൻഷുറൻസ് കമ്പനി മേധാവികളുമായി ചർച്ച നടത്തി ഗതാഗത മന്ത്രി: ചർച്ചയായത് ഇക്കാര്യങ്ങൾ

തിരുവനന്തപുരം: ഇന്ത്യയിലെ പ്രമുഖ ഇൻഷുറൻസ് കമ്പനി മേധാവികളുമായി ഗതാഗതമന്ത്രി ആന്റണി രാജു ചർച്ച നടത്തി. തിരുവനന്തപുരത്ത് വെച്ചായിരുന്നു ചർച്ച. സംസ്ഥാനത്ത് എ ഐ ക്യാമറകൾ സ്ഥാപിച്ചതിനു ശേഷം റോഡ് അപകട മരണങ്ങൾ കുറഞ്ഞതിനാൽ വാഹന ഇൻഷുറൻസ് പോളിസി തുക കുറയ്ക്കുവാനും തുടർച്ചയായി നിയമലംഘനം നടത്തുന്നവർക്ക് അധിക തുക ചുമത്തുവാനും ഇൻഷുറൻസ് പുതുക്കുന്നതിനു മുൻപ് ഗതാഗത നിയമ ലംഘനങ്ങളുടെ പിഴ അടയ്ക്കണമെന്ന വ്യവസ്ഥ കൊണ്ടുവരുവാനുമുള്ള സാധ്യതകൾ ഇൻഷുറൻസ് കമ്പനി മേധാവികളുമായുള്ള ചർച്ചയിൽ ഉന്നയിച്ചു.

Read Also: നിമിഷപ്രിയക്ക് തിരിച്ചടി: അപ്പീൽ യെമൻ സുപ്രീം കോടതി തളളി, ഹർജിയിൽ 7 ദിവസത്തിനകം തീരുമാനമെടുക്കാൻ നിർദേശം

തിരുവനന്തപുരത്ത് നടന്ന ചർച്ചയിൽ ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ ഐഎഎസ്, ട്രാൻസ്‌പോർട്ട് കമ്മീഷണർ എസ് ശ്രീജിത്ത് ഐപിഎസ്, അഡീഷണൽ ട്രാൻസ്‌പോർട്ട് കമ്മീഷണർ പ്രമോജ് ശങ്കർ ഐ ഒ എഫ് എസ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Read Also: ‘ആ പരാതിയില്‍ കഴമ്പില്ല’ സുരേഷ് ഗോപിക്കെതിരെ ചുമത്തിയ 354 എ പ്രകാരമുള്ള കുറ്റം ചെയ്തിട്ടില്ലെന്ന വിലയിരുത്തലിൽ പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button