
ലഖ്‌നൗ: അയല്‍വാസിയായ 26കാരന്റെ ജനനേന്ദ്രിയം യുവതി കത്തികൊണ്ട് മുറിച്ചുമാറ്റി. ഉത്തര്‍പ്രദേശിലെ കൗശാംബി ജില്ലയിലെ ഷരീഫ്പൂര്‍ ഗ്രാമത്തിലാണ് സംഭവം. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. . യുവതിയുടെ ഭര്‍ത്താവ് യുഎഇയിലാണ് ജോലി ചെയ്യുന്നത്.
ബുധനാഴ്ച വീട്ടില്‍ മറ്റാരും ഇല്ലാത്ത സമയത്ത് വീട്ടില്‍ ജോലിക്കെത്തിയ അയല്‍വാസിയായ യുവാവ് തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നാണ് ജനനേന്ദ്രിയം മുറിച്ചെടുത്തതെന്നു യുവതി പൊലീസിന് മൊഴി നൽകി. ഇയാളില്‍ നിന്ന് രക്ഷപ്പെട്ട യുവതി അടുക്കളയില്‍ നിന്ന് കത്തിയുമായി തിരികെയെത്തി 26കാരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്റ്റേഷനിലെത്തി യുവതി പരാതി നല്‍കി.
read also: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ഇത്തവണയും വെജിറ്റേറിയൻ ഭക്ഷണം: ആർക്കും സംശയം വേണ്ടെന്ന് വി ശിവൻകുട്ടി
പൊലീസ് എത്തിയപ്പോള്‍ അവശനിലയില്‍, രക്തത്തില്‍ കുളിച്ച നിലയില്‍ യുവാവിനെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിൽ എത്തിച്ചു.
ചില ജോലികള്‍ക്കായി യുവതിയാണ് മകനെ അവരുടെ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്നു യുവാവിന്റെ പിതാവ് ആരോപിച്ചു. കൂടാതെ, ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായെന്നും അയല്‍ക്കാരിയുടെ വീട്ടില്‍ അബോധാവസ്ഥയിലാണ് മകനെ കണ്ടെത്തിയതെന്നും പിതാവ് പറഞ്ഞു.
Post Your Comments