MollywoodKeralaNewsEntertainment

ഈ മരുന്നിനൊപ്പം മദ്യം കഴിക്കരുത്, മണിയ്ക്ക് സംഭവിച്ചത് ഇതാണ്!!

ലിവര്‍ സിറോസിസായിരുന്നു മണിയുടെ മരണത്തിന് കാരണം.

മലയാളത്തിന്റെ പ്രിയതാരം കലാഭവൻ മണി ഇന്നും ആരാധക ഹൃദയങ്ങളിൽ നാടൻ പാട്ടിന്റെ തുടിപ്പായും മികച്ച കഥാപാത്രങ്ങളെയും നിറഞ്ഞു നിൽക്കുന്നുണ്ട്. വീടിന് സമീപത്തുള്ള പാഡിയില്‍ കുഴഞ്ഞുവീണ് അബോധാവസ്ഥയില്‍ കണ്ടെത്തിയത്തിനു പിന്നാലെയാണ് മണിയുടെ മരണം. താരത്തിന്റെ ശരീരത്തിലെ വിഷാംശം ഈ മരണത്തെ ദുരൂഹമാക്കി. ബന്ധുക്കളും ആരാധകരുമൊക്കെ കൊലപാതകമാണോ എന്ന സംശയവുമായി രംഗത്തെത്തിയതിനെ തുടർന്ന് കേസ് അന്വേഷണം സി ബി ഐ ഏറ്റെടുത്തു.

വിഷാംശം എങ്ങനെ മണിയുടെ ശരീരത്തിലെത്തിയെന്നതായിരുന്നു പ്രധാനമായും ദുരൂഹത ഉയർത്തിയത്. ഇപ്പോഴിതാ കലാഭവൻ മണിയുടെ മരണത്തിന് പിന്നിലെ യാഥാര്‍ത്ഥ്യം വെളിപ്പെടുത്തിയിരിക്കുകയാണ് കേസന്വേഷിച്ച ടീമിലുണ്ടായിരുന്ന പി എൻ ഉണ്ണിരാജൻ ഐ പി എസ്. പല തവണ മണിയുടെ പാഡിയില്‍ പോകുകയും അതിന്റെ പരിസരത്തുനിന്ന് കിട്ടിയ വസ്തുക്കളൊക്കെ വിശദമായി പരിശോധിക്കുകയും ചെയ്തിരുന്നുവെന്ന് ഉണ്ണിരാജൻ ഐ പി എസ് പറയുന്നു.

read also: വേനൽക്കാലത്ത് തടാകം ആയി മാറുന്ന പാർക്ക്!

ഉണ്ണിരാജൻ ഐ പി എസിന്റെ വാക്കുകൾ ഇങ്ങനെ,

‘മണി മരിക്കുന്നതിന് തലേദിവസം അവിടെയെത്തിയ ജാഫര്‍ ഇടുക്കി, തരികിട സാബു അടക്കമുള്ളവരുടെ വിശദമായ മൊഴിയെടുത്തു. മണിയുടെ രക്ത പരിശോധനാ റിപ്പോര്‍ട്ടില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം ഉണ്ടായിരുന്നു. സാധാരണയായി മദ്യപിക്കുമ്ബോള്‍ ഈഥൈല്‍ ആല്‍ക്കഹോളിന്റെ ആംശമാണ് ഉണ്ടാകാറുള്ളത്. മീഥൈല്‍ ആല്‍ക്കഹോള്‍ സാധാരണയായി പെയിന്റ് റിമൂവറിലും മറ്റുമാണ് കണ്ടുവരുന്നത്. അതിനെ സര്‍ജിക്കല്‍ സ്പിരിറ്റെന്നാണ് പറയുന്നത്.

100 മില്ലി ലിറ്റര്‍ രക്തത്തില്‍ 30 മില്ലി ഗ്രാമില്‍ കൂടുതല്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം ഉണ്ടെങ്കില്‍ അത് അപകടകരമാണ്. വീട്ടിലും മറ്റും ചാരായം വാറ്റുമ്പോള്‍ പല സാധനങ്ങളും ഇടാറുണ്ട്. അതില്‍ ചിലപ്പോള്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിദ്ധ്യം ഉണ്ടാകാം.മണിയുടെ രക്തത്തില്‍ ചില പെസ്റ്റിസൈഡിന്റെയും അംശം ഉണ്ടായിരുന്നു. മീഥൈല്‍ ആല്‍ക്കഹോളും പെസ്റ്റിസൈഡും എങ്ങനെ രക്തത്തിലെത്തിയെന്ന് അന്വേഷിച്ചു.

മണി ടൂറിന് പോകുമ്പോഴോ മറ്റോ ചാരായം കുടിച്ചിട്ടുണ്ടോയെന്നും, അടുത്തെങ്ങാനും ഏതെങ്കിലും സുഹൃത്തുക്കള്‍ ചാരായം നല്‍കിയിട്ടുണ്ടോയെന്നൊക്കെ അന്വേഷിച്ചു. എന്നാല്‍ അതിനെ സംബന്ധിച്ച്‌ വിവരമൊന്നും കിട്ടിയില്ല. മണി പച്ചയ്ക്ക് പച്ചക്കറി ധാരാളം കഴിക്കാറുണ്ട്. കീടനാശിനി അടിച്ച പച്ചക്കറി വഴി പെസ്റ്റിസൈഡ് ശരീരത്തിലെത്തിയോ എന്ന് ഊര്‍ജിതമായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. സംഭവ ദിവസം ഇറച്ചിയോ ചാരായമോ ഒന്നും കഴിച്ചതായി തെളിവില്ല. സമീപകാലത്തായി ബിയര്‍ മാത്രമായിരുന്നു കഴിച്ചിരുന്നത്.

മണി ഒരു ക്രോണിക് ഡയബറ്റിക് പേഷ്യന്റായിരുന്നു. മരുന്ന് കഴിക്കുന്നുണ്ട്. ഡോക്ടര്‍ നാലോ അഞ്ചോ വര്‍ഷം മുമ്ബ് എഴുതിയ മരുന്നാണ്. തുടര്‍ച്ചയായി ഉപയോഗിച്ചു. ഡോക്ടറെ കാണാൻ പോയില്ല. ഈ മരുന്നിനൊപ്പം മദ്യം കഴിക്കരുത്. അങ്ങനെവന്നാല്‍ ഇവ തമ്മില്‍ രാസപ്രക്രിയ ഉണ്ടായി ആരോഗ്യത്തെ ബാധിക്കും. മണി ശാരീരികമായി വീക്ക് ആകാൻ തുടങ്ങിയിരുന്നു. ആരോഗ്യം മോശമായതോടെ ഷര്‍ട്ടിനുള്ളില്‍ ഒന്നോ രണ്ടോ സ്വെറ്റര്‍ പോലുള്ള ബനിയൻ ഇട്ടായിരുന്നു പുറത്തുപോയിരുന്നത്. പ്രമേഹം വല്ലാതെ കീഴ്‌പ്പെടുത്തിയെങ്കിലും ആരോടും പറഞ്ഞില്ല.

മണി ദിവസവും പന്ത്രണ്ടും പതിമൂന്നും കുപ്പി ബിയറാണ് കുടിച്ചിരുന്നത്. കുടിച്ചിരുന്ന ബിയറിന്റെ കുപ്പികളെല്ലാം ശേഖരിച്ച്‌ കെമിക്കല്‍ അനാലിസിസിന് അയച്ചു. ഈ റിസല്‍ട്ടില്‍ ബിയറില്‍ ചെറിയ രീതിയില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അംശം കണ്ടെത്തി. ഒരുപാട് ബിയര്‍ കുടിക്കുമ്പോള്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ അളവും കൂടും. മണിയുടെ കാര്യത്തില്‍ ഇതാണ് സംഭവിച്ചത്. പ്രത്യേകിച്ച്‌ മണി ഒരു ലിവര്‍ സിറോസിസ് രോഗിയാകുമ്പോള്‍ ഇത് പെട്ടന്ന് ട്രിഗര്‍ ചെയ്യും അതിനുശേഷം തിരുവനന്തപുരത്ത് മെഡിക്കല്‍ ബോര്‍ഡ് കൂടി എന്ത് കൊണ്ട് മരണം സംഭവിച്ചെന്നതിനെക്കുറിച്ച്‌ ഡീറ്റെയിലായി ചര്‍ച്ച ചെയ്തു.

സന്തത സഹചാരിയും സുഹൃത്തുമായിരുന്ന ഒരാള്‍ക്ക് ലിവറിന് അസുഖം വന്നപ്പോള്‍ പത്ത് ലക്ഷം രൂപ കൊടുത്ത് സഹായിച്ച മണി, സ്വന്തം അസുഖത്തിന്റെ കാര്യം അവഗണിച്ചു. ലിവര്‍ സിറോസിസായിരുന്നു മണിയുടെ മരണത്തിന് കാരണം. ലിവര്‍ പൊട്ടി കഴുത്തിലുള്ള നേര്‍വ്സിന് പലപ്പോഴും ബാൻഡിംഗ് നടത്തേണ്ടി വന്നിരുന്നു. രക്തം ഛര്‍ദിച്ചിരുന്നെങ്കിലും ബിയര്‍ കുടി അവസാനിപ്പിച്ചില്ല. ബിയറില്‍ മീഥൈലിന്റെ ചെറിയ അംശമേ ഉള്ളൂവെങ്കിലും അത് കൂടുതലായി ഉപയോഗിക്കുമ്പോള്‍ ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ കണ്ടന്റ് കൂടുകയാണ്. അറിയാതെയാണെങ്കിലും മരണം വിലകൊടുത്ത് വാങ്ങുകയായിരുന്നു.’- ഉദ്യോഗസ്ഥൻ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button