ഇടുക്കി: സിപിഎം മുഖപത്രം ദേശാഭിമാനിക്കെതിരെ മറിയക്കുട്ടി.
അടിമാലിയില്‍ ലോട്ടറി വില്‍ക്കുന്ന മകള്‍ ലണ്ടനിലാണോ അമേരിക്കയിലാണോയെന്ന് മനസിലാക്കി തരണമെന്നും വാടകയ്ക്ക് കൊടുത്തിരിക്കുന്ന വീട് എവിടെയാണെന്ന് കാണിച്ചു തരണമെന്നും മറിയക്കുട്ടി ദേശാഭിമാനിയോട് ചോദിക്കുന്നു.
‘സമ്പാദിക്കാന്‍ ഇറങ്ങിയതല്ല, വയറ്റിപ്പിഴപ്പ് കൊണ്ടാണ് സമരത്തിന് ഇറങ്ങിയത്. എനിക്ക് കോടികളുണ്ടെന്നാണ് പ്രചരിപ്പിക്കുന്നത്. അതില്‍ നിന്ന് കുറച്ച് കോടികള്‍ എനിക്ക് വേണം. ഇളയമകളോട് ക്ഷമ പറഞ്ഞിട്ടുണ്ട്. രണ്ടേക്കറിന്റെ സ്ഥലം സിപിഎമ്മുകാര്‍ തരണം. ദേശാഭിമാനിക്ക് എതിരെ നിയമനടപടിയുമായി മുന്നോട്ടുപോകും’, മറിയക്കുട്ടി പറഞ്ഞു.
അതേസമയം, മറിയക്കുട്ടിക്കെതിരായ വാര്‍ത്ത നല്‍കിയതില്‍ ദേശാഭിമാനി ഖേദം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഖേദപ്രകടനം അംഗീകരിക്കില്ലെന്നും അപമാനിച്ചെന്നും മറിയക്കുട്ടി പറഞ്ഞു. തന്നോടല്ല ക്ഷ പറയേണ്ടതെന്നും കോടതിയോടാണ് പറയേണ്ടതെന്നും മറിയക്കുട്ടി പ്രതികരിച്ചു.
മറിയക്കുട്ടിക്കെതിരായ വാര്‍ത്ത നല്‍കിയത് തെറ്റിദ്ധാരണമൂലം സംഭവിച്ചതാണെന്നാണ് ദേശാഭിമാനിയുടെ വിശദീകരണം. മറിയക്കുട്ടിക്ക് സ്വന്തമായി ഭൂമിയും മകള്‍ പ്രിന്‍സി വിദേശത്താണെന്നുമായിരുന്നു വാര്‍ത്ത. പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് അടിമാലിയില്‍ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ചത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് മറിയക്കുട്ടിക്ക് ഭൂമിയും വീടുമുണ്ടെന്ന പ്രചാരണം വ്യാപകമായത്.
Post Your Comments