കാസർഗോഡ്: നാല് ദിവസം മുൻപ് കാണാതായ യുവാവിന്റെ മൃതദേഹം പുഴക്കടവിനോട് ചേർന്ന കുറ്റിക്കാട്ടിൽ കണ്ടെത്തി. കാസർഗോഡ് കളനാട് ചിറമ്മൽ സ്വദേശി രഞ്ജിത്താ(44)ണ് മരിച്ചത്.
നവംബർ 11 നാണ് ഇദ്ദേഹത്തെ കാണാതായത്. അന്ന് മുതൽ ബന്ധുക്കളും നാട്ടുകാരും പലവഴിക്ക് അന്വേഷിച്ചെങ്കിലും ഇദ്ദേഹത്തെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. പൊലീസിൽ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് അന്വേഷിച്ചിട്ടും ഫലമുണ്ടായില്ല.
Read Also : നവകേരള സദസ്, മുഖ്യമന്ത്രിയുടെ യാത്രയ്ക്കായി ഒരു കോടിയുടെ ആഡംബര ബസ്: വിവാദത്തിൽ വിശദീകരണവുമായി ആന്റണി രാജു
ഇന്ന് രാവിലെയാണ് പുഴക്കടവിൽ ചിറമ്മൽ പാലത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന്, നടത്തിയ പരിശോധനയിൽ മൃതദേഹം രഞ്ജിത്തിന്റേതാണെന്ന് കണ്ടെത്തുകയായിരുന്നു.
മൃതദേഹം കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments