ഉപഭോക്താക്കളുടെ കാത്തിരിപ്പുകൾക്കൊടുവിൽ ഗ്രൂപ്പുകളിൽ വോയിസ് ചാറ്റ് ഫീച്ചർ എത്തുന്നു. ഗ്രൂപ്പിൽ മെസേജ് ചെയ്യുന്നതിനോടൊപ്പം ഗ്രൂപ്പ് ചാറ്റ് അംഗങ്ങളോട് തൽസമയം സംസാരിക്കാൻ അനുവദിക്കുന്നതാണ് പുതിയ ഫീച്ചർ. വോയിസ് ചാറ്റ് തുടങ്ങുമ്പോൾ തന്നെ മറ്റ് ഗ്രൂപ്പ് അംഗങ്ങൾക്ക് പുഷ് നോട്ടിഫിക്കേഷൻ ലഭിക്കുന്നതാണ്. കോളിന് പകരം, ഗ്രൂപ്പ് ചാറ്റിൽ പങ്കെടുക്കുന്നതിനായി ബന്ധപ്പെട്ട അറിയിപ്പാണ് ഫുഷ് നോട്ടിഫിക്കേഷൻ മുഖാന്തരം ഉപഭോക്താക്കൾക്ക് ലഭിക്കുക. ഇതിനോടൊപ്പം പ്രത്യേക ഇൻ ചാറ്റ് ബബിളും ഒരുക്കുന്നതാണ്. ഇത് ടാപ്പ് ചെയ്യുന്നതിലൂടെ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ വോയിസ് ചാറ്റിൽ പങ്കെടുക്കാൻ സാധിക്കും.
വലിയ ഗ്രൂപ്പുകൾക്കാണ് വോയിസ് ചാറ്റ് ഫീച്ചറുകൾ കൂടുതൽ അനുയോജ്യം. വലിയ ഗ്രൂപ്പുകളിൽ എല്ലാവരും ഒരേസമയം ഗ്രൂപ്പ് കോളുകളിൽ പങ്കെടുക്കണമെന്നില്ല. എല്ലാവരും പങ്കെടുക്കാതെ വരുമ്പോൾ തുടർച്ചയായി റിംഗ് ചെയ്യുന്നത് സുഗമമായ ആശയവിനിമയത്തിന് തടസ്സം സൃഷ്ടിക്കാറുണ്ട്. ഈ പ്രശ്നത്തിന് പരിഹാരമായാണ് വോയിസ് ചാറ്റ് ഫീച്ചറിന് രൂപം നൽകിയത്. സ്ക്രീനിന്റെ അടിയിൽ നൽകിയിരിക്കുന്ന ബാനറിലൂടെ ആരെല്ലാം വോയിസ് ചാറ്റിൽ ചേർന്നിട്ടുണ്ടെന്ന് അറിയാൻ സാധിക്കും. 33 മുതൽ 128 പേർ വരെ അംഗങ്ങളായ ഗ്രൂപ്പുകളിൽ വോയിസ് ചാറ്റ് ലഭ്യമാകുന്നതാണ്. എന്നാൽ, ഒരേസമയം 32 പേർക്ക് മാത്രമേ വോയിസ് ചാറ്റിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളൂ.
Also Read: സുരേഷ്ഗോപി ഇന്ന് പൊലീസിന് മുന്നിൽ ഹാജരാകും: സ്റ്റേഷനിലേക്ക് പോവുക നേതാക്കളുമായി പദയാത്രയായി
Post Your Comments