ന്യൂഡൽഹി: ആം ആദ്മി പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടിസ്. പ്രധാനമന്ത്രിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ വ്യാജവും അപകീര്‍ത്തികരവുമായ പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് നോട്ടിസ്. ബിജെപിയുടെ പരാതിയിലാണ് നടപടി.
പ്രധാനമന്ത്രി ജനങ്ങള്‍ക്ക് വേണ്ടിയല്ല വ്യവസായികള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു ആം ആദ്മി പാര്‍ട്ടി സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച പോസ്റ്റ്. വ്യവസായി ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉള്‍പ്പെടുന്ന ഒരു വിഡിയോ ‘എക്‌സില്‍’ എഎപി പോസ്റ്റ് ചെയ്തിരുന്നു.
പിന്നാലെ അദാനിയുടെയും മോദിയുടെയും ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രി ജനങ്ങള്‍ക്ക് വേണ്ടിയല്ല, വ്യവസായിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു എഎപിയുടെ വിമര്‍ശനം.
Post Your Comments