Latest NewsNewsIndiaCrime

വിവാഹ മോചനം നേടാതെ മറ്റൊരു സ്ത്രീയുമായി ലിവ് ഇന്‍ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ദ്വിഭാര്യത്വം: കുറ്റകരമെന്ന് ഹൈക്കോടതി

ചണ്ഡിഗഢ്: വിവാഹ മോചനം നേടാതെ മറ്റൊരു സ്ത്രീയുമായി ലിവ് ഇന്‍ ബന്ധത്തില്‍ ഏര്‍പ്പെടുന്നത് ദ്വിഭാര്യത്വമായി കണക്കാക്കാമെന്നു പഞ്ചാബ് ഹരിയാന ഹൈക്കോടതി. ഇന്ത്യന്‍ ശിക്ഷാ നിയമം 494, 495 വകുപ്പുകള്‍ പ്രകാരം ഇതു കുറ്റകരമാണെന്ന് ഹൈക്കോടതി വിധിച്ചു. പങ്കാളിയില്‍ നിന്ന് വിവാഹ മോചനം നേടാതെ മറ്റൊരാളുമായി ഒരുമിച്ചു താമസിക്കുന്നതിനെ ലിവ് ഇന്‍ ബന്ധമായി കാണാനാവില്ലെന്നും ഇത് നിയമപ്രകാരം കുറ്റകരമായ പ്രവൃത്തിയാണെന്നും ജസ്റ്റിസ് കുല്‍ദീപ് തിവാരി വ്യക്തമാക്കി.

പിണറായി വിജയന്‍ സര്‍ക്കാര്‍ ആയിരം ജന്മമെടുത്താലും സുരേഷ് ഗോപിയുടെ രോമത്തില്‍ തൊടാന്‍ സാധിക്കില്ല: കെ സുരേന്ദ്രൻ

ലിവ് ഇന്‍ ബന്ധത്തിന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതി നിരീക്ഷണം. സ്ത്രീയുടെ ബന്ധുവില്‍ നിന്ന് ഭീഷണിയുണ്ടെന്നും അതിനാല്‍ പൊലീസ് സംരക്ഷണം വേണമെന്നുമാണ് ഹര്‍ജിക്കാരൻ ആവശ്യപ്പെട്ടിരുന്നത്. എന്നാൽ, ഹര്‍ജി നല്‍കിയ യുവാവ് നേരത്തെയുള്ള വിവാഹം നിയമപ്രകാരം വേര്‍പെടുത്തിയിട്ടില്ലെന്നും ഇയാള്‍ക്ക് ഭാര്യയും ഒരു കുട്ടിയുമുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button