KannurKeralaNattuvarthaLatest NewsNews

വിദ്യാർത്ഥി ക്ലാസ് മുറിയിൽ പെപ്പർ സ്പ്രേ ഉപയോഗിച്ചു: 13 വിദ്യാർത്ഥികൾ ആശുപത്രിയിൽ

കടുത്ത ചുമയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്നാണ് 13 കുട്ടികളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്

പയ്യന്നൂർ: കണ്ണൂർ ജില്ലയിലെ പയ്യന്നൂരിൽ വിദ്യാർത്ഥി ക്ലാസ് മുറിയിൽ പെപ്പർ സ്പ്രേ ഉപയോഗിച്ചതിനെ തുടർന്ന്, ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ട് 13 വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത ചുമയും ശ്വാസംമുട്ടലും അനുഭവപ്പെട്ടതിനെ തുടർന്നാണ് 13 കുട്ടികളെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തത്.

പയ്യന്നൂർ തായിനേരി എസ്എബിടിഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിൽ ഇന്ന് രാവിലെയാണ് സംഭവം. ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന ഒമ്പതാം ക്ലാസിലെ ഒരു വിദ്യാര്‍ത്ഥിയാണ് പെപ്പര്‍ സ്‌പ്രേ പ്രയോഗിച്ചത്. അധ്യാപിക ക്ലാസ് റൂമിലെത്തുമ്പോള്‍ കാണുന്നത് ചുമച്ച് അവശരായ വിദ്യാർത്ഥികളെയാണ്. ക്ലാസ് മുറിയാകെ രൂക്ഷ ഗന്ധവും ഉണ്ടായിരുന്നു. കുട്ടികള്‍ക്ക് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന്, ഇവരെ ഉടനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

Read Also : കേരളത്തില്‍ അവസാനം തൂക്കിക്കൊന്നത് റിപ്പർ ചന്ദ്രനെ, 32 വര്‍ഷം മുന്‍പ്; വധശിക്ഷയും കാത്ത് കിടക്കുന്നത് 21 പേര്‍

ഉടൻ തന്നെ കുട്ടികളെ മറ്റൊരു ക്ലാസ് മുറിയിലേക്ക് മാറ്റി അധ്യാപകർ പരിശോധന നടത്തിയപ്പോഴാണ് ഒരു കുട്ടിയുടെ ബാഗിൽ പെപ്പർ സ്പ്രേ കണ്ടെത്തിയത്. അതേസമയം, സാധാരണ ബോഡി സ്പ്രേ ആണെന്ന് കരുതിയാണ് സ്പ്രേ അടിച്ചതെന്നാണ് വിദ്യാർത്ഥി പറയുന്നത്. സ്പ്രേ ഉപയോഗിച്ചതിന് ശേഷമാണ് അബദ്ധം തിരിച്ചറിഞ്ഞതെന്നും പേടിച്ചിട്ടാണ് വിവരം പുറത്ത് പറയാഞ്ഞതെന്നും വിദ്യാർത്ഥി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button