Latest NewsKeralaNews

ആലുവ കേസില്‍ നീതി ഉറപ്പാക്കാന്‍ കഴിഞ്ഞു: മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ആലുവയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് വധശിക്ഷ വിധിച്ച സംഭവത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കുഞ്ഞുങ്ങള്‍ക്ക് നേരെ അതിക്രമം നടത്തുന്നവര്‍ക്കുള്ള ശക്തമായ താക്കീതാണ് കോടതിവിധിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആലുവയില്‍ കുറ്റകൃത്യം ഉണ്ടായ ഉടന്‍ നിയമസംവിധാനം കൃത്യമായി പ്രവര്‍ത്തിച്ചു. റിക്കാര്‍ഡ് വേഗത്തിലാണ് കേസില്‍ വിചാരണ പൂര്‍ത്തിയാക്കിയത്.

Read Also: ആശുപത്രിയിലേക്ക് നീളുന്ന ബുള്ളറ്റ് പ്രൂഫ് വാതിലുകളുള്ള തുരങ്കം: പുതിയ വെളിപ്പെടുത്തലുമായി ഇസ്രയേല്‍ സൈന്യം

കൊല്ലപ്പെട്ട കുട്ടിയുടെ രക്ഷിതാക്കള്‍ക്കുള്ള നഷ്ടത്തിന് ഒന്നും പകരമാകില്ല. എങ്കിലും കോടതി വിധിയിലൂടെ നീതി ഉറപ്പാക്കാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ആലുവയില്‍ അഞ്ചുവയസുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതി അസ്ഫാഖ് ആലത്തിന് എറണാകുളം പോക്സോ കോടതിയാണ് വധശിക്ഷ വിധിച്ചത്.

കൊലപാതക  കുറ്റത്തിനാണ് വധശിക്ഷ. സമാനതകളില്ലാത്ത ക്രൂരതയ്ക്ക് പരാമവധി ശിക്ഷ വിധിക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button