ഭോപ്പാൽ: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ ഉറപ്പുകൾക്ക് മുന്നിൽ കോൺഗ്രസിന്റെ വ്യാജ വാഗ്ദാനങ്ങൾക്ക് പ്രസക്തിയില്ലെന്ന് അവർ അംഗീകരിച്ചുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. മദ്ധ്യപ്രദേശിൽ സംഘടിപ്പിച്ച പൊതുറാലിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
Read Also: അനുമതി തന്നാലും ഇല്ലെങ്കിലും കോൺഗ്രസ്സിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലി നടക്കും: കെ സുധാകരൻ
ചില കോൺഗ്രസ് നേതാക്കൾ തെരഞ്ഞെടുപ്പ് അടുക്കുമ്പോഴും വീട്ടിൽ വിശ്രമിക്കുകയാണ്. അവർക്ക് പുറത്തിറങ്ങാൻ പോലും തോന്നുന്നില്ല. കാരണം ജനങ്ങളോട് എന്ത് പറയണമെന്ന് അവർക്ക് അറിയില്ല. കോൺഗ്രസിന്റെ അഴിമതിയുടെയും കൊള്ളയുടെയും കൈകൾ മദ്ധ്യപ്രദേശിന്റെ ഖജനാവിൽ തൊടുന്നത് ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഈ തിരഞ്ഞെടുപ്പ്. കോൺഗ്രസിന് അഴിമതി നടത്താനും കൊള്ളയടിക്കാനും മാത്രമേ അറിയൂ എന്ന് സംസ്ഥാനത്തെ ജനങ്ങൾക്ക് മനസിലായെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
കോൺഗ്രസ് അധികാരത്തിലുള്ളിടത്തെല്ലാം അവർ നാശം വിതയ്ക്കുകയാണ്. കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കുമെന്ന് കോൺഗ്രസ് ഒരിക്കലും കരുതിയില്ല. അയോദ്ധ്യയിൽ രാമക്ഷേത്രം യാഥാർത്ഥ്യമാകുമെന്നും അവർ വിചാരിച്ചില്ല. എന്നാൽ തങ്ങളത് ചെയ്തു കാണിച്ചു. വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പരാജയം സമ്മതിച്ചിരിക്കുകയാണ് എന്നതാണ് ലഭിക്കുന്ന വിവരം. എന്നാൽ ജനങ്ങൾക്ക് ബിജെപിയിൽ പൂർണ വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Read Also: ഹോംസ്‌റ്റേ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: യുവതി ഉൾപ്പെടെ അഞ്ചുപേർ പിടിയിൽ
Post Your Comments