KeralaLatest NewsNewsLife StyleHealth & Fitness

പനിയും ജലദോഷവും ഉള്ളവർ കാപ്പി കുടിക്കരുത് !! കാരണമിതാണ്

പോഷകസമ്പുഷ്ടമായതും എളുപ്പം ദഹിക്കുന്നതുമായ ആഹാരം കഴിക്കുന്നതാണ് ഈ സമയത്ത്‌ ഏറെ നല്ലത്.

പനി, ജലദോഷം തുടങ്ങിയവ ഉള്ളപ്പോൾ കാപ്പി കുടിക്കുന്നത് അത്ര നല്ലതല്ല. കാപ്പിയ്ക്ക് പകരം ചൂടു വെള്ളം, കഞ്ഞിവെള്ളം, കട്ടൻചായ തുടങ്ങിയവ കുടിക്കുന്നത് ശരീരത്തിന് നല്ലതാണെന്നു ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു. എന്തുകൊണ്ടാണ് അസുഖബാധിത സമയത്ത് കാപ്പി ഒഴിവാക്കണമെന്ന് പറയുന്നതെന്ന് അറിയാമോ?

കാപ്പിയിലെ കഫൈൻ ആണ് വില്ലൻ. അസുഖബാധിതരായി ഇരിക്കുമ്പോള്‍ വിശ്രമമം അത്യാവശ്യമാണ്. എന്നാൽ, കഫൈൻ അടങ്ങിയിട്ടുള്ളതിനാല്‍ കാപ്പി കുടിക്കുമ്പോള്‍ ഉറക്കം കുറയും. കൂടാതെ കാപ്പിയിലെ കഫൈൻ ശരീരത്തെ നിര്‍ജലീകരിക്കാൻ കാരണമാകും. കാപ്പി കുടിച്ച്‌ കഴിഞ്ഞാല്‍ ഇടയ്‌ക്കിടെ മൂത്രമൊഴിക്കാൻ തോന്നുന്നതിന്റെ കാരണമിതാണ്‌.

read also:              ഷൊർണ്ണൂരിൽ വൻ ലഹരിവേട്ട: കേരളത്തിലേയ്ക്ക് വൻതോതിൽ ലഹരിമരുന്ന് എത്തിക്കുന്ന റാക്കറ്റിൽപ്പെട്ടവർ പിടിയിൽ

എത്രയധികം കാപ്പി കുടിക്കുന്നുവോ അത്രയധികം നിര്‍ജലീകരണം ശരീരത്തിന്‌ അനുഭവപ്പെടാം. അസുഖ ബാധിതരായിരിക്കുമ്പോള്‍ ശരീരത്തില്‍ ജലാംശം ഉണ്ടാകണം. കൂടാതെ ശരീരത്തിനു നല്ല വിശ്രമവും ആവശ്യമാണ്. പോഷകസമ്പുഷ്ടമായതും എളുപ്പം ദഹിക്കുന്നതുമായ ആഹാരം കഴിക്കുന്നതാണ് ഈ സമയത്ത്‌ ഏറെ നല്ലത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button