ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും എല്ലാം ശീലിച്ചിട്ടും വയര്‍ കൂടി വരുന്നതിന്റെ കാരണങ്ങളെ കുറിച്ച് അറിയാം
ചിട്ടയായ ഭക്ഷണക്രമവും വ്യായാമവും എല്ലാം ശീലിച്ചിട്ടും തൂങ്ങിവരുന്ന വയറ് മിക്കവരുടെയും ഒരു പ്രശ്നം തന്നെയാണ്. അതിനുള്ള ചില കാരണങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.
1 . ഭക്ഷണ അലര്‍ജി
എല്ലാത്തരം ഫുഡ് അലര്‍ജികളും വയര്‍ ചാടിക്കില്ല എന്നാല്‍ സീലിയാക് ഡിസീസും ഗ്ലൂട്ടന്‍ സെന്‍സിറ്റിവിറ്റിയും പോലുള്ള ഭക്ഷണ അലര്‍ജികള്‍ ഇന്‍ഫ്ളമേഷനും വയറ് വലുതാകാനും കാരണമാകും. സന്ധിവേദന, തലവേദന ഇവയ്ക്കും ഇത് കാരണമാകാം.
2 . സ്റ്റിറോയ്ഡുകള്‍
ആളുകളുടെ ശരീരഭാരം കൂടാന്‍ ഒരു കാരണം സ്റ്റിറോയ്ഡുകളാണ്. ഹോര്‍മോണ്‍ വ്യതിയാനം മാറാന്‍ സ്റ്റിറോയ്ഡ് കഴിക്കുന്ന, ആര്‍ത്തവവിരാമം അടുത്ത സ്ത്രീകള്‍ക്കാണ് ശരീരഭാരം കൂടാന്‍ സാധ്യത കൂടുതല്‍.
3 . ഇന്‍സുലിന്‍
ശരീരത്തില്‍ നിരവധി രാസമാറ്റങ്ങള്‍ക്ക് ഇന്‍സുലിന്‍ കാരണമാകും. ഇത് ഗ്ലൂക്കോസിനെ ആഗിരണം ചെയ്യാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും. ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ ശരീരഭാരം കൂടുന്നതിലേക്കു നയിക്കും.
4 . ജനിതകമായ കാരണങ്ങള്‍
ആരോഗ്യകരമായ ഭക്ഷണം കഴിച്ചിട്ടും അരവണ്ണം കുറയുന്നില്ലേ. കാരണം ജീനുകളാകാം. ജീനുകള്‍ക്ക് നേരിട്ട് വലിയവയറുമായി ബന്ധമൊന്നും ഇല്ലെങ്കിലും ചില പങ്ക് ഉണ്ട്. വിസറല്‍ ഫാറ്റ് ആണ് കാരണം. ഉദരത്തില്‍ ശേഖരിക്കപ്പെടുന്ന കൊഴുപ്പ് ആണിത്.
5 . ഹൈപ്പോതൈറോയ്ഡിസം
അനാവശ്യമായി ഭാരം കൂടുന്നതിന് ഒരു കാരണം ഹൈപ്പോ തൈറോയ്ഡിസം ആകാം. തൈറോയ്ഡ് ഉണ്ടെങ്കില്‍ ഉപാപചയ പ്രവര്‍ത്തനം സാവധാനത്തിലാകും. ഇത് വയറുള്‍പ്പെടെയുള്ള ശരീരഭാഗങ്ങളില്‍ കൊഴുപ്പ് അടിഞ്ഞു കൂടാന്‍ കാരണമാകും.
6 ആന്റി ഡിപ്രസന്റുകള്‍
ദീര്‍ഘകാലം ആന്റിഡിപ്രസന്റുകള്‍, അതായത് വിഷാദം അകറ്റാനുള്ള മരുന്നുകള്‍ കഴിക്കുന്നത് ശരീരഭാരം കൂട്ടും. മരുന്നുകള്‍ ഇന്‍സുലിന്റെ നിലയെ ബാധിക്കുകയും ഇത് അനാവശ്യകൊഴുപ്പ് വയറില്‍ അടിഞ്ഞുകൂടാന്‍ കാരണമാകുകയും ചെയ്യും.
Post Your Comments