ഇസ്ലാമാബാദ് : പാക് ഭീകരന് അമിന്‍ ഖാസ്മിയെ ഗാസയില്‍ അജ്ഞാതര്‍ വെടിവച്ചു കൊന്നു. പാക് ഭീകര സംഘടനയായ ലഷ്കര്‍ ത്വയ്ബ അംഗമായ അമിന്‍ ഖാസ്മിയാണ് ഗാസയില്‍ കൊല്ലപ്പെട്ടത്. ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെട്ടയാളാണ്.
ഇസ്രയേലും ഹമാസും തമ്മില്‍ നടക്കുന്ന യുദ്ധത്തില്‍ പങ്കെടുക്കാനാണ് ഇയാള്‍ പോയതെന്നാണ് സൂചന. ലഷ്കര്‍ ഇ ത്വയ്ബയില്‍ സജീവമായിരുന്നു അമിന്‍ ഖാസ്മി . ഇതിന് മുമ്ബ് ലഷ്കറെ ത്വയ്ബ മുന്‍ കമാന്‍ഡര്‍ അക്രം ഖാസി എന്ന അക്രം ഖാന് വെടിയേറ്റ് മരിച്ചിരുന്നു . ഇന്ത്യക്കെതിരെ നിരന്തരം അക്രം വിഷം ചീറ്റിയിരുന്നു. ലഷ്കര്‍ ഇ ത്വയ്ബയിലേയ്ക്ക് ആളുകളെ റിക്രൂട്ട് ചെയ്തിരുന്നതും അക്രം ഖാസിയായിരുന്നു.
Post Your Comments