AlappuzhaNattuvarthaLatest NewsKeralaNews

അമിത വേഗതയിലെത്തിയ ബൈക്കിടിച്ച്‌ നാലു വയസുകാരിക്ക് ദാരുണാന്ത്യം

ഈരാറ്റുപേട്ട പുതുപ്പറമ്പ് ഫാസില്‍-റിസാന ദമ്പതികളുടെ മകള്‍ ഫൈഹ ഫാസിലാണ് മരിച്ചത്

ആലപ്പുഴ: അമിത വേഗതയിലെത്തിയ ബൈക്കിടിച്ച്‌ നാലു വയസുകാരി മരിച്ചു. ഈരാറ്റുപേട്ട പുതുപ്പറമ്പ് ഫാസില്‍-റിസാന ദമ്പതികളുടെ മകള്‍ ഫൈഹ ഫാസിലാണ് മരിച്ചത്. കോണ്‍വെന്റ് സ്‌ക്വയര്‍ റോഡരികില്‍ നിന്ന കുട്ടിയെ ബൈക്കിടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. അമിത വേഗതയിലെത്തിയ ബൈക്ക് ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയി.

Read Also : വളർത്തുമൃഗങ്ങൾ ഉടമസ്ഥർക്ക് സന്തോഷവും പോസിറ്റിവിറ്റിയും നൽകുമോ?: പഠനം വെളിപ്പെടുത്തുന്നത് ഇങ്ങനെ

ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ഈരാറ്റുപേട്ടയില്‍ നിന്ന് ഒരു ബന്ധുവിന്റെ കല്ല്യാണത്തിന് ആലപ്പുഴയിലെത്തിയതായിരുന്നു ഫാസിലും ഭാര്യയും മകളും. വിവാഹ സത്കാരത്തിന് ശേഷം വൈകീട്ട് ആലപ്പുഴ കോണ്‍വെന്റ് സ്‌ക്വയറിന് സമീപത്തുവച്ചാണ് ബൈക്ക് അപകടമുണ്ടാകുന്നത്.

ഉടന്‍ തന്നെ ജില്ലാ ജനറല്‍ ആശുപത്രിയിലേക്കും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളജിലേക്കും കുട്ടിയെ എത്തിച്ചു. എന്നാൽ, യഥാസമയം ചികിത്സ ലഭിക്കാത്തത് മകളുടെ മരണത്തിന് കാരണമായിട്ടുണ്ടെന്ന് കുടുംബം ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button