Latest NewsKeralaNews

കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയെ രാജ്യത്തെ ഒന്നാമതാക്കി മാറ്റലാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യം: ആർ ബിന്ദു

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ രാജ്യത്തെ ഒന്നാമത് ഉന്നത വിദ്യാഭ്യാസ കേന്ദ്രമായി മാറ്റലാണ് എൽഡിഎഫ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. റൂസ പദ്ധതിയുടെ ഭാഗമായി 568 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾ സംസ്ഥാനത്തെ കലാലയങ്ങളിലും സർവ്വകലാശാലകളിലുമായി നടന്നുവരികയാണ്. ഇവയിൽ ഭൂരിഭാഗവും നിർമ്മാണം പൂർത്തീകരിച്ച് പ്രവർത്തനക്ഷമമായിക്കഴിഞ്ഞുവെന്ന് മന്ത്രി പറഞ്ഞു.

Read Also: ലോകസഭാംഗത്വം റദ്ദാക്കണമെന്ന ശുപാർശ: എത്തിക്‌സ് കമ്മിറ്റിയ്ക്കെതിരെ പരിഹാസവുമായി മഹുവ മൊയ്ത്ര

കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രധാന സാന്നിധ്യങ്ങളിലൊന്നായി, വളരെ മഹിതമായ പാരമ്പര്യമുയർത്തിപ്പിടിച്ചുകൊണ്ടു സ്വന്തം ഇടം അടയാളപ്പെടുത്തിയ തൊടുപുഴ ന്യൂമാൻ കോളേജ് അതിന്റെ വികസന വഴികളിൽ പുതിയൊരു അധ്യായം കൂടി എഴുതി ചേർത്തിരിക്കുകയാണ്. ന്യൂമാൻ കോളേജിൽ റൂസ ഫണ്ട് ഉപയോഗിച്ച് പൂർത്തിയാക്കിയ നിർമ്മാണപ്രവർത്തനങ്ങൾ വിദ്യാർത്ഥി സമൂഹത്തിനായി സമർപ്പിച്ചുവെന്ന് മന്ത്രി അറിയിച്ചു.

റൂസ ഫണ്ട് രണ്ട് കോടി രൂപ അനുവദിച്ചതിൽ ഒരു കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിർമ്മിച്ചത്. 40 ലക്ഷം രൂപ നവീകരണ പ്രവൃത്തികൾക്കും 60 ലക്ഷം രൂപയുടെ പർച്ചേസിനുമായി നീക്കിവച്ചു. നാക് അക്രഡിറ്റേഷന് തയ്യാറെടുക്കുന്ന സമയമായതിനാൽ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് ആദ്യ പരിഗണന നൽകിയതെന്നും ബിന്ദു കൂട്ടിച്ചേർത്തു.

Read Also: ലക്ഷങ്ങൾ വിലയുള്ള സ്യൂട്ടുകളാണ് മോദി ധരിക്കുന്നത്, ഞാൻ വെള്ള ടീ ഷർട്ട് മാത്രമേ ധരിക്കൂ: രാഹുൽ ഗാന്ധി

shortlink

Related Articles

Post Your Comments

Related Articles


Back to top button